ന്യൂഡല്‍ഹി : കുടുംബത്തില്‍ നിന്ന് ഒരാള്‍ പ്രധാനമന്ത്രിയായിട്ട് 30 വര്‍ഷം കഴിഞ്ഞെന്ന് രാഹുല്‍ ഗാന്ധി. കുടുംബ വാഴ്ച രാഷ്ട്രീയം എന്ന പരിഹാസത്തിന് മറുപടി നല്‍കുകയായിരുന്നു രാഹുല്‍. മുന്‍ പ്രധാനമന്ത്രിയുടെ മകനായതിനാല്‍ തന്റെ കാഴ്ചപ്പാട് മാറ്റിവെച്ച് പോരാടില്ലെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. യൂണിവേഴ്‌സിറ്റി ഓഫ് ഷിക്കാഗോയിലെ പ്രൊഫസര്‍ ദീപേഷ് ചക്രവര്‍ത്തിയുമായി നടത്തിയ ഓണ്‍ലൈന്‍ സംഭാഷണത്തിലാണ് രാഹുല്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
പിതാവ് രാജീവ് ഗാന്ധിയും മുത്തശ്ശി ഇന്ദിരാ ഗാന്ധിയും ചില കാര്യങ്ങളെ പ്രതിരോധിയ്ക്കാനും പോരാടാനും ശ്രമിച്ചു കൊല്ലപ്പെട്ടവരാണ്. അവരെയോര്‍ത്ത് അഭിമാനമുണ്ടെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. ട്രോളുകളാണ് തന്നെ മുന്നോട്ടു നയിക്കുന്നതില്‍ പ്രധാന ഘടകമെന്നും താനെവിടെയാണ് നില്‍ക്കുന്നതെന്ന് അറിയാന്‍ ഇത്തരം ട്രോളുകള്‍ സഹായിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
Post Your Comments