ബംഗളൂരു: കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാറിന്റെ മകള്‍ ഐശ്വര്യയും ബിജെപി നേതാവ് എസ്എം കൃഷ്ണയുടെ പേരക്കുട്ടി അമര്‍ത്യ ഹെഗ്‌ഡെയും വിവാഹിതരായി. രാഷ്ട്രീയ വൈര്യത്തെ അപ്രസക്തമാക്കിക്കൊണ്ടാണ് ഇരുകുടുംബങ്ങളും ഒന്നായിരിക്കുന്നത്. ഞായറാഴ്ച്ച ബംഗളൂരുവില്‍ വെച്ചായിരുന്നു വിവാഹം.
കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു കഫേ കോഫി ഡേ സ്ഥാപകന്‍ പരേതനായ വിജി സിദ്ധാര്‍ത്ഥയുടെ മകന്‍ അമര്‍ത്യയുടേയും ഡികെയുടെ മകളുടേയും വിവാഹ നിശ്ചയം. 2018ലാണ് വിജി സിദ്ധാര്‍ത്ഥ ആത്മഹത്യ ചെയ്യുന്നത്. ഇതിന് മുമ്പ് തന്നെ ഇരുവരുടേയും വിവാഹം നിശ്ചയിച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗത്തെ തുടര്‍ന്ന് വിവാഹം നീട്ടിവെയ്ക്കുകയായിരുന്നു.
ഡികെയുടെ ഗ്ലോബല്‍ അക്കാദമി ഓഫ് എഞ്ചിനീയറിങിന്റെ അധികാരിയാണ് ഐശ്വര്യ. പിതാവിന്റെ മരണശേഷം അദ്ദേഹത്തിന്റെ ബിസിനസ്സിന്റെ ചുമതലകളേറ്റടുത്തത് മകന്‍ അമര്‍ത്യയായിരുന്നു. കോണ്‍ഗ്രസിന്റെ മുന്‍ മന്ത്രിയായിരുന്നു ഇപ്പോഴത്തെ ബിജെപി നേതാവായ എസ് എം കൃഷ്ണ.
read also ; അരുണാചൽപ്രദേശിൽ കാട്ടുതീ; ഇന്ത്യൻ സൈന്യത്തിന്റെ അടിയന്തര ഇടപെടലിലൂടെ ഒഴിവായത് വൻ ദുരന്തം
2009 മുതല്‍ 2012 വരെ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാരില്‍ വിദേശകാര്യമന്ത്രിയായിരുന്നു. 2017ലാണ് അദ്ദേഹം ബിജെപിയില്‍ ചേര്‍ന്നത്. പാര്‍ട്ടിയില്‍ നിന്നും പിന്മാറാന്‍ തീരുമാനിച്ചപ്പോഴും ഇരുകുടുംബങ്ങള്‍ക്കുമിടയില്‍ ഉണ്ടായിരുന്ന ബന്ധത്തിന് കോട്ടം തട്ടാതിരിക്കാന്‍ രണ്ടുകുടുംബങ്ങളും ശ്രദ്ധിച്ചു.
Post Your Comments