വ്യാഴ ജപം പതിവായി ചൊല്ലുന്നവര്‍ നൂറ് വര്‍ഷം ജീവിച്ചിരിക്കുമെന്ന് ആചാര്യമതം. ഭക്തിപുരസരം ചൊല്ലുന്നവര്‍ ബലത്തോടെയും സമ്പത്തോടെയും ജീവിച്ചിരിക്കുമെന്നും സാരം. ഗോചരവശാല്‍ ഒന്ന്, മൂന്ന്, ആറ്, എട്ട്, പന്ത്രണ്ട് രാശികളില്‍ വ്യാഴം നിന്നാലും ജാതകത്തിലും വ്യാഴം തെളിയാതെ നിന്നാലും ഈ മന്ത്രങ്ങള്‍ ചൊല്ലിയാല്‍ ദോഷങ്ങളെല്ലാം മാറി കിട്ടും.
ഗുരുര്‍ ബൃഹസ്പതിര്‍ ജീവഃ
സുരാചാര്യോ വിദാംവരഃ
വാഗീശോ ധിഷണോ ദീര്‍ഘ
ശ്മശ്രുഃപീതാരംബരോ യുവാ
സുധാദൃഷ്ടിര്‍ ഗ്രഹാധീശോ
ഗ്രഹപീഡാപഹാരകഃ
ദയാകരഃസൗമ്യമൂര്‍ത്തിഃ
സുരാര്‍ച്യഃകുഡ്മളദ്യുതിഃ
ലോകപൂജ്യോലോക ഗുരുര്‍
നീതിജ്ഞോ നീതികാരകഃ
താരപതിശ്ചാംഗിരസോ
വേദവേദ്യഃപിതാമഹഃ
ഭക്ത്യാ ബൃഹസ്പതിം സ്മൃത്വാ
നാമാന്യേതാനി യഃ പഠേത്
അരോഗീബലവാന്‍ ശ്രീമാന്‍
പുത്രവാന്‍ സ ഭവേന്നരഃ
ജീവേത് വര്‍ഷശതം മര്‍ത്ത്യോ
പാപം നശ്യതി നശ്യതി
യഃ പൂജയേത് ഗുരുദിനേ
പീതഗന്ധാക്ഷതാംബരൈ
പുഷ്പ ദീപോപഹാരശ്ചൈ
പൂജയിത്വാ ബൃഹസ്പതിം
ബ്രാഹമണാന്‍ ഭോജയിത്വാ ച
പീഡോ ശാന്തിര്‍ ഭവേത് ഗുരോഃ
Post Your Comments