കോവിഡ് 19 വ്യാപനത്തെ തുടർന്ന് സൗദിയില്‍ 10 ദിവസത്തേയ്ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഒരു മാസത്തേയ്ക്ക് നീട്ടി. വിനോദ പരിപാടികള്‍ക്കും റസ്റ്റോറൻറ്റുകളിലിരുന്ന് ഭക്ഷണം കഴിക്കുന്നതിനും വിലക്കേര്‍പ്പെടുത്തിയത് ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ ആണ് 20 ദിവസത്തേയ്ക്ക് കൂടി നീട്ടിയത്.
Read Also: മുസ്ളിം പള്ളികൾ ഏറ്റെടുത്ത് സർക്കാർ, വിദേശ ഫണ്ടിംഗിന് അവസാനം; ചരിത്ര തീരുമാനവുമായി നെതര്‍ലൻ്റ്
നേരത്തെ 10 ദിവസത്തേയ്ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളുടെ കാലാവധി ഫെബ്രുവരി 14-ന് അവസാനിക്കും. ഇപ്പോൾ 20 ദിവസത്തേയ്ക്ക് കൂടി നിയന്ത്രണങ്ങൾ നീട്ടിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Post Your Comments