
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കറുത്ത ബലൂണുകള്‍ ഉയര്‍ത്തി ഡിവൈഎഫ്ഐ പ്രതിഷേധം . ബിപിസിഎല്ലിലെ പുതിയ പദ്ധതി ഉദ്ഘാടനം ചെയ്യാന്‍ കൊച്ചിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയാണ് ഡിവൈഎഫ് ഐ കറുത്ത ബലൂണുകള്‍ ഉയര്‍ത്തി പ്രതിഷേധിച്ചത്. ഇന്ധനവില വര്‍ദ്ധനവിനെതിരെയായിരുന്നു പ്രതിഷേധം
Read Also : പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചിയിലെത്തി, നാടിന് സമര്‍പ്പിക്കുന്നത് 6000കോടിയുടെ പദ്ധതികള്‍
ഹില്‍ പാലസ് മ്യൂസിയത്തിന് മുന്നിലായിരുന്നു ബലൂണ്‍ ഉയര്‍ത്തിയത്. പ്രധാനമന്ത്രി ബി പിസിഎല്ലിലേക്ക് പോകുന്ന ഇരുമ്പനം സിഗ്‌നലിലാണ് പ്രതിഷേധം നിശ്ചയിച്ചിരുന്നത്. എന്നാല്‍ എസ്.പി.ജിയുടെ നിര്‍ദേശം കണക്കിലെടുത്ത് ഹില്‍ പാലസിന് മുന്നിലേക്ക് മാറ്റി. 500 ഓളം കറുത്ത ബലൂണുകളാണ് പ്രതിഷേധത്തിന് എത്തിച്ചിരുന്നത്.
ഇന്ന് മൂന്നേകാലോടെയാണ് ആറായിരം കോടിയുടെ പദ്ധതികള്‍ നാടിന് സമര്‍പ്പിക്കാനായി പ്രധാനമന്ത്രി നരേന്ദ്രേമോദി കൊച്ചിയിലെത്തിയത്.
Post Your Comments