പ്രശസ്ത എഴുത്തുകാരി മാധവിക്കുട്ടിയുടെ കഥാപാത്രം സത്യസന്ധമായി സ്ക്രീനിൽ അവതരിപ്പിക്കാന്‍ ആഗ്രഹമുണ്ടെന്ന് നടി പാര്‍വതി തിരുവോത്ത്. മാധവിക്കുട്ടിയോട് കാണിക്കേണ്ട മര്യാദ, അവരുടെ ജീവിതം വിവാദമാക്കാതിരിക്കുക എന്നതാണ്. അവരുടെ വ്യക്തിത്വത്തെ അതേരീതിയിൽ, സത്യസന്ധമായി അവതരിപ്പിക്കാന്‍ കഴിഞ്ഞാല്‍ സന്തോഷമാണെന്നും പാര്‍വതി പറഞ്ഞു.
‘മാധവിക്കുട്ടിയുടെ ക്യാരക്ടര്‍ സത്യസന്ധമായ രീതിയില്‍ അവതരിപ്പിക്കണമെന്നുണ്ട്. സത്യസന്ധമെന്നത് അടിവരയിട്ടു പറയുന്നു. അവരാരാണെന്നത് അതിന്റെ മുഴുവന്‍ അര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളാനുള്ള ശക്തിയോ ഔചിത്യമോ നമുക്കില്ലാതെ പോയി’- പാർവതി ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
Also Read:മാണി സി കാപ്പൻ എൽ.ഡി.എഫ് വിട്ടു; ഐശ്വര്യമായി ‘ഐശ്വര്യ കേരള യാത്ര’യിൽ പങ്കെടുക്കും
അതേസമയം, മാധവിക്കുട്ടിയുടെ ജീവിതം ആസ്പദമാക്കി സംവിധായകൻ കമൽ ആമി എന്നൊരു സിനിമ ഇറക്കിയിരുന്നു. മഞ്ജു വാര്യർ ആയിരുന്നു മാധവിക്കുട്ടിയായി എത്തിയത്. നീണ്ട 20 വര്‍ഷങ്ങള്‍ക്ക് ശേഷം മഞ്ജുവും കമലും ഒന്നിച്ച സിനിമ കൂടിയായിരുന്നു ആമി. ചിത്രം റിലീസ് ചെയ്യുന്നതിനു മുൻപേ ഏറെ വിവാദങ്ങളും ഉരുത്തിരിഞ്ഞിരുന്നു. മാധവിക്കുട്ടിയുടെ യഥാർത്ഥ ജീവിതമല്ല, കമൽ സിനിമയാക്കിയതെന്നും കൃത്രിമത്വം കാണിച്ചുവെന്നുമായിരുന്നു ഇതിൽ പ്രധാനം. ഇപ്പോൾ എഴുത്തുകാരിയുടെ ജീവിതം ‘സത്യസന്ധമായി’ അവതരിപ്പിക്കണമെന്ന പാർവതിയുടെ അടിവരയിട്ട വാക്കുകൾ കമലിനുള്ള ഒരു കൊട്ട് ആണോയെന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്.
Post Your Comments