‘നാം രണ്ട്, നമുക്ക് രണ്ട്’ എന്ന സമീപനത്തോടെയാണ് ബി.ജെ.പി രാജ്യം ഭരിക്കുന്നതെന്ന രാഹുല്‍ ഗാന്ധിയുടെ പരിഹാസത്തിന് അതേ നാണയത്തിൽ മറുപടി നൽകി കേന്ദ്രധനന്ത്രി നിർമല സീതാരാമൻ. രാഹുൽ ഗാന്ധിയുടെ വിമർശനത്തിന് ഗാന്ധി കുടുംബത്തിലെ ‘മകളും മരുമകനും’ എന്ന പരിഹാസ മറുപടിയാണ് നിർമല സീതാരാമൻ നൽകിയിരിക്കുന്നത്. ലോക്‌സഭയിലെ ബജറ്റ് ചര്‍ച്ചയ്ക്ക് മറുപടി പറയുകയായിരുന്നു അവര്‍.
‘ഞങ്ങള്‍ രണ്ടുപേരാണ് പാര്‍ട്ടി നടത്തുന്നത്. ഞാന്‍ സംരക്ഷിക്കേണ്ട മറ്റ് രണ്ടുപേരുണ്ട്, മകളും മരുമകനും. ഞങ്ങള്‍ അത് ചെയ്യില്ല’- നിര്‍മലാ സീതാരാമന്‍ തുറന്നടിച്ചു. കഴിഞ്ഞദിവസം ലോക്‌സഭയില്‍ ബജറ്റ് ചര്‍ച്ചയ്ക്കിടെ കുടുംബാസൂത്രണത്തിന്റെ ‘നാം രണ്ട് നമുക്ക് രണ്ട്’ എന്ന മുദ്രാവാക്യമുയർത്തി നാലുപേരാണ് രാജ്യം ഭരിക്കുന്നതെന്ന് രാഹുൽ ഗാന്ധി പരസ്യമായി വിമർശിച്ചിരുന്നു. ഇതിനുള്ള മറുപടിയാണ് ധനമന്ത്രി ഇപ്പോൾ നൽകിയിരിക്കുന്നത്.
ഒരു കൊല്ലത്തേക്ക് പ്രവര്‍ത്തന മൂലധനമായി 50 ലക്ഷം വഴിയോര കച്ചവടക്കാർക്കാണ് 1,0000 രൂപ വീതം നല്‍കിയതെന്നും അവരാരും ആരുടെയെങ്കിലും ഉറ്റ ചങ്ങാതിമാരല്ലെന്നും നിര്‍മല സീതാരാമന്‍ കൂട്ടിച്ചേര്‍ത്തു. ‘ചില പാര്‍ട്ടികള്‍ ഭരിച്ച സംസ്ഥാനങ്ങളില്‍ മരുമക്കള്‍ക്ക് ഭൂമി ലഭിച്ചിട്ടുണ്ട്, ഒരുകാലത്ത് രാജസ്ഥാനിലും ഹരിയാനയിലും’ എന്നും നിര്‍മല സീതാരാമന്‍ ചൂണ്ടിക്കാട്ടി.
Post Your Comments