Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsNewsIndia

പ്രതികരിക്കുന്നവർ നോക്കുന്നത് പെണ്ണിന്റെ തുണിയുടെ നീളം; ഇത്തരക്കാരുടെ മുഖത്ത് നോക്കി തന്നെ തുപ്പണമെന്നു കുറിപ്പ്

ഈ വര്‍ഷത്തെ മിസ്സ്‌ ഇന്ത്യ ആയി വിജയിച്ചത് തെലുങ്കാനക്കാരി മാനസ ആയിരുന്നു

LCC ഫെമിന മിസ് ഇന്ത്യ 2020 വിജയിയെ പ്രഖ്യാപിച്ചതുമുതൽ സോഷ്യൽ മീഡിയയിൽ താരമായത് ഉത്തരേന്ത്യക്കാരിയായ മന്യ സിങാണ്. ഓട്ടോ ഡ്രൈവറുടെ മകളായ മന്യയുടെ വര്‍ഷങ്ങളോളമുള്ള കഠിനാധ്വാനത്തിന്റെ ഫലമാണ് ഈ നേട്ടത്തിനുപിന്നില്‍. ചെറിയ പ്രായത്തില്‍ തന്നെ ജോലി ചെയ്തും കഷ്ടപ്പെട്ടും അവൾ സ്വന്തമാക്കിയ വിജയത്തെ അപമാനിക്കുന്നവർക്ക് മറുപടിയുമായി ഒരു കുറിപ്പ്. പ്രവീണ്‍ പ്രഭാകര്‍ ആണ് മന്യയുടെ വിജയത്തെ പരിഹസിക്കുന്നവര്‍ക്കുള്ള മറുപടിയുമായി എത്തിയത്.

ഫെയ്‌സ്ബുക്ക് കുറിപ്പ്

എപ്പോഴാണ് ഒരു വേദിയില്‍ ഒന്നാം സ്ഥാനത്ത് എത്തുന്ന ഒരാളേക്കാള്‍ രണ്ടാം സ്ഥാനം നേടുന്ന ആള്‍ക്ക് കയ്യടികള്‍ കൂടുതല്‍ കിട്ടുന്നത് എന്ന് ആലോചിച്ചിട്ടുണ്ടോ. തീര്‍ച്ചയായും അത്‌ ഒരിക്കലും രണ്ടാം സ്ഥാനം പോയിട്ട് ആ മത്സരത്തില്‍ പങ്കെടുക്കുന്നത് പോലും ഒരു വെല്ലുവിളിയായ ഒരാള്‍ മറ്റുള്ളവരോട് പടവെട്ടി ആ സ്ഥാനത്ത് എത്തുമ്ബോളാണ്. ഒട്ടും എളുപ്പമല്ലാത്ത ചുറ്റുപാടുകളില്‍ നിന്നും ഏറ്റവും പ്രതികൂലമായ സാഹചര്യങ്ങളില്‍ നിന്നും പോലും സ്വന്തം സ്വപ്നങ്ങളെ വിടാതെ പിന്തുടര്‍ന്ന് അതിന്റെ പത്തിലൊന്ന് എഫര്‍ട്ട് പോലും ഇല്ലാത്തവരെ പിന്നിലാക്കി തന്റെ സ്ഥാനം കെട്ടി പൊക്കുന്നവരുടെ കഥകള്‍ കേള്‍ക്കുമ്ബോളാണ്. ഈ വര്‍ഷത്തെ മിസ്സ്‌ ഇന്ത്യ ആയി വിജയിച്ചത് തെലുങ്കാനക്കാരി മാനസ ആയിരുന്നു. പക്ഷെ കയ്യടികള്‍ മുഴുവന്‍ കൊണ്ടുപോയത് റണ്ണറപ്പ് മന്യ സിംഗ് ആണ്.

read also:ഇനി എത്ര വേണമെങ്കിലും ദേഷ്യപ്പെടാം, ആരും കാണില്ല; മാധ്യമങ്ങളോട് വീണ്ടും ‘കടക്ക് പുറത്ത്’ ആജ്ഞാപിച്ച് മുഖ്യമന്ത്രി

ഉത്തര്‍പ്രദേശിലെ കുശിനഗറിലെ ഗലികളില്‍ റാംബ് വാക്ക് പരിശീലിച്ച ഒരു പെണ്‍കുട്ടിയെ ആ നാട്ടുകാര്‍ ആവോളം കളിയാക്കിയിട്ടുണ്ട്. അവളുടെ മോഡല്‍ ആവണമെന്നുള്ള ആഗ്രഹം പോലും വളരെ ചുരുക്കം പേരൊഴികെ എല്ലാവരിലും ചിരിയാണ് ഉണ്ടാക്കിയത്. ഒരു ഓട്ടോ റിക്ഷ ഡ്രൈവറുടെ മകള്‍, പട്ടിണി സ്ഥിരമായ കുടുംബത്തിലെ അംഗം, ജീവിക്കാന്‍ വേണ്ടി ഹോട്ടലുകളില്‍ പാത്രം കഴുകാന്‍ പോയവള്‍, അത്‌ കഴിഞ്ഞ് രാത്രി കാള്‍ സെന്ററില്‍ ജോലി ചെയ്ത് പണം കണ്ടെത്തിയവള്‍.. സാധാരണ മനുഷ്യര്‍ക്ക് അവരുടെ സ്വപ്‌നങ്ങള്‍ എട്ടായിട്ട് മടക്കി മനസ്സില്‍ തന്നെ വെച്ച്‌ വിധിയെ ശപിച്ച്‌ കൊണ്ട് ജീവിതം തള്ളി നീക്കാന്‍ ഈ സാഹചര്യങ്ങള്‍ ധാരാളമാണ്. പക്ഷെ മന്യയുടെ തന്നെ ഭാഷയില്‍ ഒഴുക്കിയ വിയര്‍പ്പും കുടിച്ച കണ്ണ് നീരും ഊര്‍ജമാക്കിയാണ് അവള്‍ സ്വപ്നത്തിലേക്ക് അടി വെച്ചു കയറിയത്. കൂട്ടത്തില്‍ സ്വന്തം മകളുടെ ഇഷ്ടം അതെത്ര ഉയരത്തില്‍ ഉള്ളതാണെങ്കിലും അവള്‍ക്കൊരു താങ്ങായി സമൂഹത്തിന്റെ കുത്തുവാക്കുകളെ അവഗണിച്ചു കൊണ്ട് പാറ പോലെ ഉറച്ച മനസുമായി കൂടെ നിന്ന മാതാപിതാക്കളും കയ്യടികള്‍ അര്‍ഹിക്കുന്നുണ്ട്.

read also:മന്ത്രി മന്ദിരത്തിലെ പൂന്തോട്ടക്കാർ മലപ്പുറത്തെ വീട്ടിലിരുന്ന് ശമ്പളം വാങ്ങുന്നു; കെ ടി ജലീലിൻ്റെ വഴിവിട്ട ഇളവ്

ഇനി പറയാന്‍ പോകുന്നത് ഇത്രയും പോസിറ്റീവ് ആയ ഒരു വാര്‍ത്തയുടെ താഴെ വന്ന ചില കമ്മെന്റുകളെ പറ്റിയാണ്. തീര്‍ച്ചയായിട്ടും അറിയാം ബഹുജനം പലവിധമാണെന്ന്. എന്നാല്‍ പോലും പെണ്ണിന്റെ വിജയത്തെ അവളുടെ എഫര്‍ട്ടിനെ വളരെ നിസ്സാരമായ ഒന്നോ രണ്ടോ പാരഗ്രാഫ് അമേദ്യം കൊണ്ട് റദ്ധ് ചെയ്യുന്ന മനുഷ്യരോട് വെറുപ്പ് മാത്രമേ ഉള്ളു.തെരുവില്‍ റാംബ് വാക് നടത്തി പരിശീലിച്ചപ്പോള്‍ അവളെ പുച്ഛിച്ച മനുഷ്യരുടെ അതേ പ്രിവിലേജ് ഉണ്ടല്ലോ, അത്‌ തന്നെയാണ് ഈ കമന്റ്‌ പാസ്സാക്കിയവരുടെയും ചേതോവികാരം.പൊതു വിഞ്ജാനവും അഭിരുചി ടെസ്റ്റുകളും അടക്കം പല കടമ്ബകള്‍ കടന്നാണ് ഒരാള്‍ മിസ്സ്‌ ഇന്ത്യ ആവുന്നത്. അവിടെ കേവലം ഗ്ലാമര്‍ മാത്രമല്ല, ആറ്റിറ്റ്യൂടും പേഴ്സണലിറ്റിയും ലാംഗ്വേജ് സ്കില്ലുമെല്ലാം അളവ് കോലുകളാണ്. ഇതൊന്നും അറിയാതെ പെണ്ണിന്റെ തുണിയുടെ നീളം മാത്രം നോക്കി പ്രതികരിക്കുന്നവരുടെ മുഖത്ത് നോക്കി തന്നെ തുപ്പണം.

വെള്ളം സിനിമയിലെ ഒരു ഡയലോഗ് ആണ് ഇപ്പോള്‍ ഓര്‍മ വരുന്നത്.ഇന്‍സള്‍ട്ട് ആണ് ജീവിതത്തിലെ ഏറ്റവും വലിയ ഇന്‍വെസ്റ്റ്മെന്റ്. ഏറ്റവും അധികം ഇന്‍സള്‍ട്ട് ആയവനെ ഏറ്റവും വലിയ വിജയം നേടാന്‍ കഴിയു.പിന്നിട്ട വഴികളിലെല്ലാം ആവിശ്യത്തിലേറെ ഇന്‍സള്‍ട്ട് നേടി അത്‌ ഊര്‍ജമാക്കി അവളുടെ സ്വപ്നങ്ങളില്‍ ഒന്ന് നേടിയ പെണ്ണാണ്. വീണ്ടും അതേ ഇന്‍സള്‍ട്ടുകള്‍ കൊണ്ട് അവളുടെ കഷ്ടപാടുകളെ വില കുറച്ചു കളയാന്‍

shortlink

Post Your Comments


Back to top button