KeralaLatest NewsNews

മന്ത്രി മന്ദിരത്തിലെ പൂന്തോട്ടക്കാർ മലപ്പുറത്തെ വീട്ടിലിരുന്ന് ശമ്പളം വാങ്ങുന്നു; കെ ടി ജലീലിൻ്റെ വഴിവിട്ട ഇളവ്

മന്ത്രിയുടെ ഇഷ്ടക്കാർ തിരുവനന്തപുരത്ത് ജോലി ചെയ്തിട്ടില്ല, എല്ലാ മാസവും വീട്ടിലിരുന്ന് ശമ്പളം വാങ്ങുന്നു

ബന്ധുനിയമനം, പിൻവാതിൽ നിയമനം എന്നിവയ്ക്ക് പിന്നാലെ മന്ത്രി കെ ടി ജലീലിൻ്റെ ഔദ്യോഗിക വസതിയിലെ തോട്ടക്കാരുടെ നിയമനവും വിവാദത്തിലേക്ക്. കെ ടി ജലീൽ തിരുവന്തപുരത്ത് തന്റെ ഒദ്യോഗിക വസതിയിൽ നിയമിച്ച മൂന്ന് മലപ്പുറം സ്വദേശികൾ കഴിഞ്ഞ 5 വർഷമായി തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിലെത്തിയിട്ടില്ലെന്നും മൂവരും അവരുടെ മലപ്പുറത്തെ വീട്ടിലിരുന്ന് കൊണ്ട് ശമ്പളം കൈപ്പറ്റുകയാണെന്നും റിപ്പോർട്ടുകൾ.

Also Read:കൂട്ടുകാരിയുമൊത്ത് ഗുരുവായൂരിൽ പോയ വിദ്യാർത്ഥിനിയെ കാണാനില്ല; അന്വേഷണം ഊർജ്ജിതം

ഒരു വീട്ടമ്മ ഉൾപ്പെടെ മൂന്ന് മലപ്പുറം സ്വദേശികളും വീട്ടിലിരുന്ന് ശമ്പളം വാങ്ങുകയാണെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. മന്ത്രി മന്ദിരത്തിൽ പൂന്തോട്ട പരിപാലനത്തിന് നിയമിച്ചിട്ടുള്ള മൂന്ന് പേരും മലപ്പുറം സ്വദേശികളാണ്. മുഹമ്മദ് സമീം, ഹംനാഥ്, ആരിഫ ബീവി എന്നിവരാണ് മന്ത്രിയുടെ ഇഷ്ടക്കാർ. ഇവർ ആരും തന്നെ തിരുവനന്തപുരത്തേക്ക് പോകാറില്ലെന്നാണ് റിപ്പോർട്ടുകൾ.

ആരിഫ ബീവിയും മുഹമ്മദ് സമീമും ഇതുവരെ തിരുവനന്തപുരത്ത് പോയിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. അതേസമയം, അവധിയിലാണെന്നാണ് ഹംനാഥിൻ്റെ വിശദീകരണം. അഞ്ചു വർഷമായി അവർ തിരുവന്തുപരത്തു പണിക്കു പോയിട്ട്. പക്ഷേ സർക്കാർ ശമ്പളം കൃത്യമായി മലപ്പുറത്തെ വീട്ടിൽ ഇരുന്നു എഴുതി എടുക്കുകയാണിവർ. ഇഷ്ടക്കാർക്ക് വേണ്ടിയുള്ള ഈ വഴിവിട്ട നിയമനവും ചോദ്യം ചെയ്യപ്പെടുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button