വിതുര പെണ്‍വാണിഭ കേസ് പ്രതിയ്ക്ക് ഇരുപത്തിനാലു വര്‍ഷം തടവുശിക്ഷ വിധിച്ചുകൊണ്ടുള്ള കോടതി ഉത്തരവ് ഇന്നലെയാണ് വന്നത്. വിധിവന്നപ്പോൾ കരുണ കാണിക്കണമെന്നായിരുന്നു പ്രതി സുരേഷ് തൊഴുകൈയ്യോടെ കോടതിയോട് ആവശ്യപ്പെട്ടത്. എന്നാൽ, പ്രതി കരുണ അര്‍ഹിക്കുന്നില്ലെന്ന് വാദി
ഭാഗത്തിനുവേണ്ടി ഹാജരായ സ്പെഷ്യല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ പറഞ്ഞു.
52 കാരനായ ഷംസുദീന്‍ മുഹമ്മദ് ഷാജഹാന്‍ എങ്ങനെയാണ് സുരേഷ് ആയതെന്ന ചോദ്യവും സോഷ്യൽ മീഡിയകളിൽ ഉയരുന്നു. വിതുരക്കേസ് നടക്കുന്ന സമയത്ത് ഇയാൾ സുരേഷ് ആയിരുന്നു. പൊലീസ് റെക്കോർഡിലെല്ലാം സുരേഷ് എന്ന് തന്നെയാണുള്ളത്. പിന്നീട് ഇയാൾ മതം മാറുകയും ഷംസുദീന്‍ മുഹമ്മദ് ഷാജഹാന്‍ എന്ന പേര് സ്വീകരിക്കുകയുമായിരുന്നു. ഇപ്പോൾ അനാഥാലയം നടത്തുകയാണെന്നാണ് പ്രതി പറയുന്നത്.
Also Read:ബിജെപി പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ ലഷ്കര്‍ ഇ തയ്ബ തീവ്രവാദി പിടിയിൽ
ഭാര്യയും 13 വയസുള്ള പെണ്‍കുട്ടിയുമുണ്ടെന്നും ശിക്ഷാ ഇളവ് വേണമെന്നുമാണ് സുരേഷ് കോടതിയില്‍ പറഞ്ഞത്. അഞ്ചുനേരം നിസ്കരിക്കുന്ന മുസല്‍മാനാണ് താനെന്നും അനാഥ പെണ്‍കുട്ടിയെയാണ് വിവാഹം ചെയ്തതെന്നും സുരേഷ് കോടതിയെ ബോധ്യപ്പെടുത്തി. അനാഥമന്ദിരത്തിൽ 9 കുട്ടികളുണ്ടെന്നും അവർക്ക് താൻ മാത്രമാണ് ഉള്ളതെന്നുമായിരുന്നു സുരേഷ് കോടതിയിൽ പറഞ്ഞത്. പ്രതി കരുണ അര്‍ഹിക്കുന്നില്ലെന്ന വാദത്തിൽ സ്പെഷ്യല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ ഉറച്ച് നിന്നതോടെയാണ് കോടതി ശിക്ഷ വിധിച്ചത്.
Post Your Comments