ടെഹ്‌റാൻ: ഇറാനെ ഒറ്റപ്പെടുത്തി ലോകരാജ്യങ്ങൾ. ഇറാനെതിരെ നിശിത വിമര്‍ശനവുമായി ആണവ കരാറിന്റെ ഭാഗമായ ഫ്രാന്‍സ്, ജര്‍മനി, ബ്രിട്ടന്‍ എന്നീ രാജ്യങ്ങള്‍ രംഗത്ത്. വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി ഇറാന്‍, യുറേനിയം ലോഹനിര്‍മിതി നടത്തിയെന്ന അന്താരാഷ്ട്ര ആണേവാര്‍ജ സമിതിയുടെ റിപ്പോര്‍ട്ടിന്റെ വെളിച്ചത്തിലാണ് എതിര്‍പ്പുമായി വന്‍ശക്തി രാജ്യങ്ങള്‍ രംഗത്തു വന്നത്.
എന്നാൽ നയതന്ത്ര നീക്കത്തിലൂടെ ആണവ കരാര്‍ പ്രതിസന്ധി മറികടക്കാനുള്ള നീക്കത്തിന് തുരങ്കം വെക്കുന്നതാണ് ഇറാന്റെ നിലപാടെന്ന് ഫ്രാന്‍സ്, ബ്രിട്ടന്‍, ജര്‍മനി എന്നീ രാജ്യങ്ങള്‍ കുറ്റപ്പെടുത്തി.ആണവായുധം നിര്‍മിക്കാനുള്ള ഗൂഢപദ്ധതിയുടെ ഭാഗമായാണ് ഇറാന്റെ രഹസ്യനീക്കമെന്നാണ് അമേരിക്കയും മറ്റും ആരോപിക്കുന്നത്. വ്യവസ്ഥകള്‍ ലംഘിച്ചു കൊണ്ട് യാതൊരുവിധ നടപടിക്കും മുതിരില്ലെന്ന ഇറാന്‍ നല്‍കിയ ഉറപ്പാണ് ലംഘിക്കപ്പെട്ടിരിക്കുന്നതെന്ന് അന്താരാഷ്ട്ര ആണവോര്‍ജ സമിതി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി മൂന്നു രാജ്യങ്ങളും വ്യക്തമാക്കി. അപകടകരമായ നടപടികളിലേക്ക് നീങ്ങുന്നത് അടിയന്തരമായി നിര്‍ത്തി വയ്ക്കാന്‍ ഇറാന്‍ തയാറാകണമെന്നും രാജ്യങ്ങള്‍ ആവശ്യപ്പെട്ടു.
Post Your Comments