COVID 19KeralaLatest NewsNewsIndia

കോവിഡ് വാക്​സിന്‍ ആദ്യമായി കുട്ടികളില്‍ പരീക്ഷിക്കാന്‍ ഒരുങ്ങുന്നു

ലണ്ടന്‍ : ഓക്‌സ്‌ഫോർഡ് സര്‍വകലാശാല അള്‍ട്രസെനികയുമായി ചേര്‍ന്ന്​ വികസിപ്പിച്ച കോവിഡ്​ വാക്​സിന്‍ ആദ്യമായി കുട്ടികളില്‍ പരീക്ഷിക്കാന്‍ ഒരുങ്ങുന്നു. ഏഴിനും 17നുമിടെ പ്രായമുള്ളവര്‍ക്ക്​ വാക്​സിന്‍ ഫലപ്രദമാണോ എന്നറിയാനാണ്​ പരീക്ഷണം നടത്തുന്നതെന്ന്​ ഓക്‌സ്‌ഫോർഡ് സര്‍വകലാശാല അറിയിച്ചു.

Read Also : കേരളാ സന്ദർശനത്തിന് മുന്നോടിയായി മലയാളത്തിൽ ട്വീറ്റ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി  

300 വോളന്‍റിയര്‍മാര്‍ക്ക്​ ആദ്യഘട്ടത്തില്‍ കുത്തിവെപ്പ്​ നല്‍കാന്‍ സാധിക്കുമെന്നാണ്​ ഒക്സ്ഫോർഡിന്റെ  പ്രതീക്ഷ. കുത്തിവെപ്പ്​ ഈ മാസം തുടങ്ങും. വാക്​സിന്റെ സുരക്ഷയും രോഗപ്രതിരോധ ശേഷിയുമാണ്​ പഠനവിധേയമാക്കുക. നേരത്തെ ഓക്സ്ഫഡ് സര്‍വകലാശാലയും അസ്ട്രാസെനകയും ചേര്‍ന്ന് വികസിപ്പിച്ചെടുത്ത കോവിഡ് വാക്സിന്‍ വ്യാപകമായി ഉപയോഗിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ ശുപാര്‍ശ ചെയ്തിരുന്നു. അസ്ട്രാസെനെകയുടെ കോവിഡ് വാക്സിന്‍ സുരക്ഷിതവും ഫലപ്രദവുമാണെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button