COVID 19KeralaLatest NewsNewsGulf

കോവിഡ് ബാധിച്ച് പ്രവാസി മലയാളി മരിച്ചു

ജിദ്ദ: ജിദ്ദയില്‍ ജോലിചെയ്യുന്ന മലപ്പുറം സ്വദേശി നാട്ടില്‍വെച്ച് കോവിഡ് ബാധിതനായി മരണമടഞ്ഞു. പെരിന്തല്‍മണ്ണ പാലോളിപറമ്പ് സ്വദേശി ദില്‍ഷാദ് (44) ആണ് ഫെബ്രുവരി 13-ന് മരിച്ചത്. മകളുടെ വിവാഹത്തിനായി നാട്ടില്‍ പോയതായിരുന്നു. നാട്ടിലെത്തി കോവിഡ് ബാധിക്കുകയും തുടര്‍ന്ന് ന്യൂമോണിയയും ബാധിച്ച്‌ മഞ്ചേരി മെഡിക്കല്‍ കോളേജ്​ ആശുപത്രിയില്‍ ചികിത്സയിലിരിക്കവെയായിരുന്നു അന്ത്യം.

Read Also: നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ കൊച്ചിയിലെ പരിപാടിയില്‍ തുടക്കമിടും; മലയാളത്തില്‍ ട്വീറ്റ് ചെയ്ത് പ്രധാനമന്ത്രി

രോഗം ഗുരുതരമായി ശ്വാസകോശത്തിന് തകരാര്‍ സംഭവിച്ചതായിരുന്നു മരണ കാരണം. ജിദ്ദയില്‍ നവോദയ പ്രവര്‍ത്തകന്‍ ആയിരുന്നു. മൃതദേഹം ചെത്തനാകുര്‍ശി ജുമാമസ്ജിദ് മഖ്ബറയില്‍ ഖബറടക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button