കോഴിക്കോട്: മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ കറുത്ത മാസ്‌ക് ധരിച്ചെത്തിയവരെ തടഞ്ഞതില്‍ പ്രതിഷേധിച്ച് ബ്ലാക്ക് മാസ്‌ക് കാമ്പെയിന്‍. കാമ്പെയിനില്‍ പങ്കുചേര്‍ന്ന് കൂടുതല്‍ യുവനേതാക്കള്‍ രംഗത്ത് എത്തി. ചിരിക്കുന്ന കുട്ടികളും കറുത്ത മാസ്‌കും എന്ന കുറിപ്പോടെ കറുത്ത മാസ്‌കിട്ടുള്ള ചിത്രമാണ് വി.ടി ബല്‍റാം എംഎല്‍എ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.
Read Also : രാഹുല്‍ ഗാന്ധി ഇന്ത്യയുടെ അന്തകനെന്ന് കേന്ദ്ര ധനമന്ത്രി ; അവകാശ ലംഘന നോട്ടീസുമായി കോൺഗ്രസ്
മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ കറുത്ത മാസ്‌ക് ധരിക്കാന്‍ പൊലീസ് അനുവാദം നല്‍കിയിരുന്നില്ല. വെള്ളിയാഴ്ച വയനാട് പാക്കേജ് പ്രഖ്യാപിച്ച ചടങ്ങിലാണ് കറുത്ത മാസ്‌ക് ധരിച്ചെത്തിയവരെ പൊലീസ് തടഞ്ഞത്. പി.എസ്.സി സമരത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിപക്ഷ യുവജനസംഘടനകള്‍ പ്രതിഷേധം പ്രകടിപ്പിച്ചേക്കുമെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നാണ് സൂചന. വന്‍ പൊലീസ് വലയത്തിലായിരുന്നു ചടങ്ങ് നടന്നത്.
Post Your Comments