KeralaLatest NewsNews

സംസ്ഥാനത്ത് നിയമങ്ങള്‍ നടത്തുന്നത് സരിതയാണ് ; സര്‍ക്കാരിന് സരിതയെ പേടിയാണെന്നും ചെന്നിത്തല

യുഡിഎഫ് അധികാരത്തിലെത്തിയാല്‍ കേരള ബാങ്ക് പിരിച്ച് വിടും

കൊച്ചി : സംസ്ഥാനത്ത് നിയമങ്ങള്‍ നടത്തുന്നത് സരിത എസ് നായരാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാരിന് സരിതയെ പേടിയാണെന്നും ചെന്നിത്തല വിമര്‍ശിച്ചു.

നിയമനങ്ങള്‍ നടക്കാത്ത റാങ്ക് ലിസ്റ്റുകള്‍ പരിശോധിക്കണം. പിണറായി സര്‍ക്കാര്‍ നിരത്തിയ കണക്കുകള്‍ യാഥാര്‍ത്ഥ്യ ബോധമില്ലാത്തതാണ്. പിന്‍വാതില്‍ നിയമങ്ങള്‍ ശരി വയ്ക്കുന്ന തീരുമാനങ്ങള്‍ വരുന്ന മന്ത്രിസഭാ യോഗങ്ങള്‍ എടുക്കരുതെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

യുഡിഎഫ് അധികാരത്തിലെത്തിയാല്‍ കേരള ബാങ്ക് പിരിച്ച് വിടും. ആവശ്യമായ അനുമതിയില്ലാതെയും നടപടികള്‍ പൂര്‍ത്തിയാക്കാതെയും രൂപീകരിച്ചതാണ് കേരളാ ബാങ്ക്. സഹകരണ പ്രസ്ഥാനത്തെ കുഴിച്ച് മൂടാനുള്ള നീക്കമാണ് പിണറായി സര്‍ക്കാര്‍ നടത്തുന്നതെന്നും ചെന്നിത്തല ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button