Latest NewsIndia

രാജ്യം നിയന്ത്രിക്കുന്നത് നാലുപേർ, ഈ പ്രതിഷേധം കർഷകരുടേതല്ല രാജ്യത്തിന്റേത്, പിൻവലിക്കേണ്ടി വരും; രാഹുൽ ഗാന്ധി

ബജറ്റ് ചര്‍ച്ചയ്ക്കിടയില്‍ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ ഉന്നയിച്ച്‌ കൊണ്ട് നാമൊന്ന് നമ്മുക്ക് രണ്ട് എന്ന മുദ്രവാക്യം സഭയില്‍ ഉദ്ധരിക്കുകയും ചെയ്തു.

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങളെച്ചൊല്ലി നരേന്ദ്ര മോദി സര്‍ക്കാരിനെ വിമര്‍ശിച്ച്‌ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യം നിയന്ത്രിക്കുന്നത് നാലു പേരാണെന്ന് ആരുടെയും പേരെടുത്ത് പരാമര്‍ശിക്കാതെയാണ് രാഹുല്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചത്. ലോക്‌സഭയില്‍ ബജറ്റ് ചര്‍ച്ചയ്ക്കിടയില്‍ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ ഉന്നയിച്ച്‌ കൊണ്ട് നാമൊന്ന് നമ്മുക്ക് രണ്ട് എന്ന മുദ്രവാക്യം സഭയില്‍ ഉദ്ധരിക്കുകയും ചെയ്തു.

പുതിയ കാര്‍ഷിക നിയമങ്ങള്‍ ഇന്ത്യയുടെ ഭക്ഷ്യസരക്ഷാ സംവിധാനത്തെ നശിപ്പിക്കുമെന്നും ഗ്രാമീണ സമ്പദ് വ്യവസ്ഥയെ ബാധിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.പുതിയ കാര്‍ഷിക നിയമങ്ങള്‍ വ്യവസായികള്‍ക്ക് പരിധിയില്ലാത്ത ഭക്ഷ്യധാന്യങ്ങള്‍ വാങ്ങാനും പൂഴ്ത്തിവയ്ക്കാനും അനുവദിക്കുന്നുവെന്ന് രാഹുല്‍ ആരോപിച്ചു. ഇത് കര്‍ഷകരുടെ പ്രതിഷേധമല്ലെന്നും മറിച്ച്‌ രാജ്യത്തിന്റെതാണെന്നും കര്‍ഷകര്‍ വഴി കാണിക്കുന്നത് മാത്രമാണെന്നും രാഹുൽ പറഞ്ഞു.

പുതിയ കാര്‍ഷിക നിയമങ്ങള്‍ കേന്ദ്ര സര്‍ക്കാരിന് പിന്‍വലിക്കേണ്ടിവരുമെന്നും അദേഹം പറഞ്ഞു.ഇത് കര്‍ഷകരുടെ പ്രതിഷേധമല്ലെന്നും മറിച്ച്‌ രാജ്യത്തിന്റെതാണെന്നും കര്‍ഷകര്‍ വഴി കാണിക്കുന്നത് മാത്രമാണെന്നും രാഹുൽ പറഞ്ഞു. പുതിയ കാര്‍ഷിക നിയമങ്ങള്‍ കേന്ദ്ര സര്‍ക്കാരിന് പിന്‍വലിക്കേണ്ടിവരുമെന്നും രാഹുൽ പറഞ്ഞു. അതേസമയം കര്‍ഷക സമരത്തില്‍ മരിച്ച കര്‍ഷകര്‍ക്കായി ഒരു നിമിഷം മൗനമായി എഴുന്നേറ്റ് നില്‍ക്കാന്‍ പ്രതിപക്ഷത്ത്‌നോട് രാഹുല്‍ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button