KeralaLatest News

സാമ്പത്തിക പ്രതിസന്ധിക്കിടയിലും ധൂര്‍ത്തടിയ്ക്ക് കുറവില്ലാതെ സർക്കാർ ,പേന വാങ്ങാന്‍ മാത്രം 72,500 രൂപ

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി വിവിധ മത-സാമൂഹ്യ സംഘടനാ നേതാക്കളുമായി ഈയിടെ ആശയവിനിമയം നടത്തിയിരുന്നു.

തിരുവനന്തപുരം :മുഖ്യമന്ത്രി പിണറായി വിജയന്‍ സാമൂഹ്യ സംഘടനാ നേതാക്കള്‍ക്ക് പേന വാങ്ങാന്‍ ചെലവഴിച്ചത് 72,500 രൂപ. തുക അനുവദിച്ച്‌ പൊതുഭരണ വകുപ്പ് ഉത്തരവിറക്കി.സി.പിഎം നിയന്ത്രണത്തിലുള്ള സെക്രട്ടേറിയേറ്റ് സ്റ്റാഫ് കോ- ഓപ്പറേറ്റീവ് സൊസെറ്റിയില്‍ നിന്നാണ് പേനകള്‍ വാങ്ങിയതെന്നും ആരോപണമുണ്ട്.നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി വിവിധ മത-സാമൂഹ്യ സംഘടനാ നേതാക്കളുമായി ഈയിടെ ആശയവിനിമയം നടത്തിയിരുന്നു.

മുഖ്യമന്ത്രിയുടെ കേരള പര്യടനത്തിനിടെയായിരുന്നു കൂടിക്കാഴ്ചകള്‍. സര്‍ക്കാര്‍ വിളിച്ചുചേര്‍ക്കുന്ന യോഗങ്ങളില്‍ പങ്കെടുക്കാറുള്ള സംസ്ഥാനത്തെ വിവിധ സാമൂഹ്യ സംഘടനാ ഭാരവാഹികള്‍ക്ക് പുതുവത്സരത്തില്‍ സര്‍ക്കാര്‍ ഡയറിയോടൊപ്പം അയച്ചുകൊടുക്കുന്നതിന് പേന വാങ്ങിയ വകയിലാണ് ഈ തുക അനുവദിച്ചതെന്ന് പൊതുഭരണ വകുപ്പ് അഡീഷണല്‍ സെക്രട്ടറി ഷൈന്‍ എ ഹഖ് ഉത്തരവില്‍ വ്യക്തമാക്കിയിരിക്കുന്നത്.

read also: പൗരത്വ നിയമം എപ്പോൾ നടപ്പാക്കുമെന്ന് വ്യക്തമാക്കി അമിത് ഷാ

നേരത്തെ കൊവിഡ് കാലത്ത് മന്ത്രിമാര്‍ക്ക് തോര്‍ത്ത് വാങ്ങിയ ഇനത്തില്‍ സര്‍ക്കാര്‍ 75,000 രൂപ ചെലവാക്കിയത് വിവാദമായിരുന്നു. പുതുവത്സരത്തില്‍ സാമൂഹ്യനേതാക്കള്‍ക്ക് സമ്മാനിച്ച സര്‍ക്കാര്‍ ഡയറിയോട് ഒപ്പം അയച്ചു കൊടുക്കുന്നതിനു വേണ്ടിയാണ് വലിയ തുക ചെലവഴിച്ച്‌ പേന വാങ്ങിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button