ന്യൂഡൽഹി : സൗദിയുമായി പ്രതിരോധ മേഖലയിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സൗദി അറേബ്യൻ സൈന്യവുമായി ചേർന്ന് സൈനിക അഭ്യാസ പ്രകടനങ്ങൾ നടത്താനൊരുങ്ങി ഇന്ത്യൻ സൈന്യം . ചരിത്രത്തിൽ ആദ്യമാണ് സൗദി അറേബ്യൻ സൈന്യവുമായി ചേർന്ന് ഇന്ത്യ അഭ്യാസ പ്രകടനത്തിൽ ഏർപ്പെടുന്നത്. അടുത്ത സാമ്പത്തിക വർഷം അവസാനം അഭ്യാസ പ്രകടനം നടത്താൻ ആണ് ഇരു സൈന്യങ്ങളും തീരുമാനിച്ചിരിക്കുന്നത്.
സൗദി അറേബ്യയിലായിരിക്കും അഭ്യാസ പ്രകടനം സംഘടിപ്പിക്കുക. ഇതിനായി ഇന്ത്യൻ സൈന്യം സൗദി അറേബ്യയിലേക്ക് തിരിക്കും. പ്രതിരോധ മേഖലയിൽ ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് അഭ്യാസ പ്രകടനം നടത്തുന്നത്. അടുത്തിടെയായി പ്രതിരോധ രംഗത്തെ ഇന്ത്യ- സൗദി അറേബ്യ ബന്ധം മെച്ചപ്പെട്ടുവരികയാണ്. കഴിഞ്ഞ വർഷം ഡിസംബറിൽ ആദ്യമായി കരസേന മേധാവി മേജർ ജനറൽ എംഎം നരവനെ സൗദി അറേബ്യ സന്ദർശിച്ചത് നിർണ്ണായകമായിരുന്നു. ഇതിന് പിന്നാലെയാണ് അഭ്യാസ പ്രകടനം നടത്താൻ തീരുമാനിച്ച റിപ്പോർട്ടുകൾ പുറത്തുവരുന്നത്.
Post Your Comments