ഹൈദരാബാദ്∙ ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപറേഷൻ മേയർ, ഡപ്യൂട്ടി മേയർ സ്ഥാനങ്ങൾ തെലങ്കാന രാഷ്ട്രസമിതിക്ക് . വിജയലക്ഷ്മി ആർ ഗഡ്വാൾ മേയറായും മോത്തി ശ്രീലത ഡപ്യൂട്ടി മേയറായും തിരഞ്ഞെടുക്കപ്പെട്ടു. അസദുദ്ദീൻ ഉവൈസിയുടെ എഐഎംഐഎമ്മിന്റെ പിന്തുണയോടെയാണ് ടിആർഎസിന് ഇരുപദവികളും ലഭിച്ചത്.
read also :യുകെയിലെ ജനിതകമാറ്റം സംഭവിച്ച വൈറസ് ലോകത്തിന് തന്നെ ഭീഷണി, വാക്സീനും മറികടന്നേക്കാം
പുതിയ മേയർ വിജയലക്ഷ്മി നിയമബിരുദവും ജേണലിസത്തിൽ ഡിപ്ലോമയുമുള്ളയാളാണ്. 2007-ൽ സംസ്ഥാനരാഷ്ട്രീയത്തിൽ വരുന്നതിനുമുമ്പ് അമേരിക്കയിലെ നോർത്ത് കരോലൈനയിലെ ഡ്യൂക്ക് യൂണിവേഴ്സിറ്റിയിൽ 18 വർഷത്തോളം റിസർച്ച് അസിസ്റ്റന്റായി ജോലിചെയ്തിരുന്നു.
Post Your Comments