അടുത്ത രണ്ട് ആഴ്ചത്തേക്ക് തിരുവനന്തപുരം, കൊല്ലം നിവാസികൾ മീൻ വാങ്ങരുതെന്ന മുന്നറിയിപ്പാണ് സോഷ്യൽ മീഡിയകളിൽ പ്രത്യക്ഷപ്പെടുന്നത്. വേളിയിലെ ടൈറ്റാനിയം ഫാക്ടറിയിൽ ഗ്ലാസ് ഫർണസ് പൈപ്പ് പൊട്ടിയതിനെ തുടർന്ന് ഫർണസ് ഓയിൽ കടലിൽ കലർന്നിരുന്നു. ഇതിനെ തുടർന്നാണ് മീൻ വാങ്ങരുതെന്ന മുന്നറിയിപ്പ് പ്രചരിക്കപ്പെടുന്നത്.
വെട്ടുകാട് മുതൽ വേളി വരെ രണ്ടു കി.മി എണ്ണ പടർന്നിരുന്നു. രണ്ടു മാസത്തോളം മത്സ്യ ബന്ധനം നിലക്കുമെന്നും തൊഴിലാളികൾക്ക് നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും വി.എസ്. ശിവകുമാർ എം.എൽ.എ ആവശ്യപ്പെട്ടിരുന്നു. സ്ഥലത്ത് മീനുകൾ ചത്തുപൊന്തിയതായും മത്സ്യബന്ധനം നടത്താനാകില്ലെന്നുമാണ് തൊഴിലാളികൾ പറയുന്നത്. ഏകദേശം 5000 ലിറ്റർ എണ്ണയാണ് സ്ഥലത്ത് ചോർന്നിരിക്കുന്നത്.
എണ്ണ കടലിലേക്ക് കലർന്നിരിക്കുന്നത് അപകടമുണ്ടാക്കും. മീനുകൾക്കകത്ത് പ്രവേശിച്ച ഓയിൽ മനുഷ്യശരീരത്തിനകത്ത് കടന്നാൽ വൻ ദുരന്തമാകും ഉണ്ടാവുക. ആയതിനാൽ, രണ്ട് ആഴ്ചത്തേക്കെങ്കിലും മീൻ വാങ്ങരുതെന്നാണ് മുന്നറിയിപ്പ്.
Post Your Comments