അതിരപ്പിളളി: തേനീച്ചയുടെ ആക്രമണത്തിൽ വിനോദ കേന്ദ്രത്തിൽ സന്ദർശകർക്കും വന സംരക്ഷണ സമിതി ജീവനക്കാരുമടക്കം നാൽപ്പതോളം പേർക്ക് പരിക്കേറ്റു. ആന്ധ്ര സ്വദേശികളായ കിരൺ (50)വൈഷ്ണവി(48)കാളീശ്വരി(21)അനസ്(30) എന്നിവരെ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വെള്ളച്ചാട്ടത്തിന്റെ അടിഭാഗത്തുള്ള മരത്തിലെ കൂട്ടിൽ പരുന്ത് ഇടിച്ചതാണ് തേനീച്ചകൾ ഇളകാൻ കാരണമെന്നു കരുതുന്നു.
പരുക്കേറ്റവരെ പ്രദേശവാസികളും വന സംരക്ഷണ സമിതി ജീനക്കാരും മറ്റൊരു വഴിയിലൂടെ പഞ്ചായത്ത് പാർക്കിങ് ഗ്രൗണ്ടിൽ കൊണ്ടുവന്നാണ് വാഹനങ്ങളിൽ ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചത്. തേനീച്ച കൂടിനെ കുറിച്ച് വനം വകുപ്പ് അധികൃതർക്ക് മാസങ്ങൾക്കു മുൻപേ വിവരം നൽകിയിരുന്നുവെന്നും, എന്നാൽ നടപടികൾ ഉണ്ടായില്ലെന്നും നാട്ടുകാർ ആരോപിച്ചു.
Post Your Comments