Latest NewsKeralaNews

പിണറായി വിജയൻ എന്ന ഏകാധിപതിക്ക് പാദസേവ ചെയ്യുന്ന മന്ത്രിമാർ ; വിമർശനവുമായി ശോഭാ സുരേന്ദ്രൻ

സെക്രട്ടേറിയറ്റിന് മുന്നിൽ ഉദ്യോഗാർത്ഥികളുടെ സമരം തുടരുന്നതിനിടെ സംസ്ഥാന സർക്കാരിനെതിരെ ശോഭാ സുരേന്ദ്രൻ. കമ്യൂണിസ്റ്റുകാരെ ഇപ്പോൾ സ്ഥിരപ്പെടുത്തിയാലെ അവർക്ക് ജോലി ലഭിക്കുകയുള്ളൂ എന്ന് ഇന്ത്യയിലെ അവസാനത്തെ കമ്യൂണിസ്റ്റ് സർക്കാരിന്റെ അവസാന മാസത്തിൽ എൽഡിഎഫ് തിരിച്ചറിയുന്നുണ്ടാവും. അതുകൊണ്ടാവും ശനിയാഴ്ചയും ഞായറാഴ്ചയും ഓവർ ടൈം പണിയെടുത്ത് രണ്ടായിരം പേരെ കൂടി പിൻവാതിലിലൂടെ സ്ഥിരപ്പെടുത്താൻ യോഗം വിളിച്ചിരിക്കുന്നതെന്നും ശോഭാ സുരേന്ദ്രൻ പരിഹസിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ശോഭാ സുരേന്ദ്രന്റെ പ്രതികരണം.

കുറിപ്പിന്റെ പൂർണരൂപം…………………..

കമ്യൂണിസ്റ്റുകാരെ ഇപ്പോൾ സ്ഥിരപ്പെടുത്തിയാലെ അവർക്ക് ജോലി ലഭിക്കുകയുള്ളൂ എന്ന് ഇന്ത്യയിലെ അവസാനത്തെ കമ്യൂണിസ്റ്റ് സർക്കാരിന്റെ അവസാന മാസത്തിൽ എൽഡിഎഫ് തിരിച്ചറിയുന്നുണ്ടാവും.
അതുകൊണ്ടാവും ശനിയാഴ്ചയും ഞായറാഴ്ചയും ഓവർ ടൈം പണിയെടുത്ത് രണ്ടായിരം പേരെ കൂടി പിൻവാതിലിലൂടെ സ്ഥിരപ്പെടുത്താൻ തിങ്കളാഴ്ച്ച മന്ത്രിസഭാ യോഗം വിളിച്ചിരിക്കുന്നത്.

ധനകാര്യ വകുപ്പ് മന്ത്രി കടമിസ്റ്റ് ശ്രീ തോമസ് ഐസക്ക് സ്വന്തം വകുപ്പിന്റെ മുന്നറിയിപ്പ് അവഗണിച്ചുകൊണ്ടാണ് പിൻവാതിൽ നിയമനങ്ങൾ നടക്കുന്നതെന്ന് അറിയാത്ത ആളല്ല. പക്ഷേ കമ്യൂണിസ്റ്റ്- സ്റ്റാലിനിസ്റ്റ് നടപ്പു രീതികൾ അനുസരിച്ച് പിണറായി വിജയൻ എന്ന ഏകാധിപതിക്ക് പാദസേവ ചെയ്യലാണ് തോമസ് ഐസക് ഉൾപ്പെടെയുള്ള മന്ത്രിമാരുടെ കർത്തവ്യം.

എൽഡിഎഫ് സർക്കാരിന്റെ സ്വജനപക്ഷപാതവും അതിനവർ കണ്ടെത്തുന്ന താത്വിക അവലോകനങ്ങളും കേരളം കൗതുകപൂർവ്വം വീക്ഷിക്കണം. അന്യം നിന്നു പോകാൻ സാധ്യതയുള്ള കലാരൂപമാണ്.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button