മഞ്ഞു മൂടി കിടക്കുന്ന പ്രദേശത്ത് 45 അടിയോളം ഉയരത്തില്‍ നില്‍ക്കുന്ന അഗ്‌നിപര്‍വ്വത രൂപത്തിലുള്ള ഹിമപര്‍വ്വതം. അതിന്റെ മുകള്‍ ഭാഗത്ത് നിന്നും പുക പോലെ നീരാവി പ്രവഹിക്കുന്നു. കസാക്കിസ്താനിലെ അല്‍മാട്ടിയില്‍ പൊടുന്നനെ ഉയര്‍ന്ന മഞ്ഞ് അഗ്‌നി പര്‍വ്വതമാണിത്.
എന്തുകൊണ്ടാണ് ഈ പ്രതിഭാസം സംഭവിക്കുന്നതെന്ന് നോക്കാം.
വളരെയേറെ വൈവിധ്യമുള്ള കാലാവസ്ഥയാണ് കസാക്കിസ്താന്റേത്. മഞ്ഞു കാലത്ത് കൊടും തണുപ്പാണ് ഇവിടെ അനുഭവപ്പെടുന്നത്. ശൈത്യകാലത്ത് അല്‍മാട്ടി തണുത്തുറഞ്ഞാണ് നില്‍ക്കുന്നതെങ്കിലും മേഖലയിലെ ചിലയിടങ്ങളില്‍ ഉഷ്ണ ജലമുള്ള നദികള്‍ ഒഴുകുന്നുണ്ട്. ഇത്തരത്തില്‍ ഒഴുകിയ ജലം മഞ്ഞിലുണ്ടായ ഗര്‍ത്തത്തില്‍ കൂടി വലിയ ശക്തിയില്‍ ചീറ്റിത്തെറിച്ച് പുറത്തേക്ക് വരികയും പുറത്തെ ശക്തമായ തണുപ്പില്‍ ഇവ അഗ്‌നി പര്‍വ്വതത്തിന്റെ രൂപമായി മാറുകയും ചെയ്തുവെണെന്നാണ് ഈ പ്രതിഭാസത്തിന് ശാസ്ത്രലോകം നല്‍കുന്ന വിശദീകരണം. ഐസ് വോള്‍ക്കാനോയെന്ന് ഇവയെ വിളിക്കാറുണ്ടെങ്കിലും ഈ പ്രയോഗം തെറ്റാണെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.
Post Your Comments