കൊച്ചി : കോഴിക്കോട് ആസ്ഥാനമായി മലബാർ സംസ്ഥാനം’ രൂപീകരിക്കാൻ തെലങ്കാന മോഡൽ സമരവുമായി തെരുവിലിറങ്ങണമെന്ന ആഹ്വാനവുമായി സമസ്ത കേരള സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷന്‍ മുഖപത്രത്തിന്റെ എഡിറ്റര്‍ അന്‍വര്‍ സാദിഖ് ഫൈസി.
Read Also : വിമാന ടിക്കറ്റ് നിരക്ക് പരിധി ഉയര്‍ത്തി കേന്ദ്ര വ്യോമയാന മന്ത്രാലയം
ആരോഗ്യ മേഖലയുടെ മികവ് കാണിക്കാൻ കേരള സർക്കാർ നൽകിയ പത്ര പരസ്യം ചൂണ്ടിക്കാട്ടിയുള്ള പോസ്റ്റിൽ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ ആഴ്ചയിൽ 3 ദിവസം തങ്ങുന്ന വിധം അഡീഷണൽ സെക്രട്ടറിയേറ്റ് ഉൾപ്പടെയുള്ള ഭരണ കേന്ദ്രങ്ങൾ മലബാറിൽ സ്ഥാപിച്ച് ഇവിടെ പ്രത്യേക പാക്കേജ് നടപ്പിലാക്കണമെന്ന ആവശ്യവും ഫൈസി ഉന്നയിക്കുന്നു.
മലബാറിലെ മത-സാംസ്കാരിക-രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കെല്ലാം ഇതിൽ ഉത്തരവാദിത്വം ഉണ്ടെന്നും, പാർട്ടികൾ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോകൾ തയാറാക്കുന്ന ഈ സമയത്ത് ഇക്കാര്യം ഉറക്കെ പറഞ്ഞേ പറ്റൂവെന്നും അന്‍വര്‍ സാദിഖ് ഫൈസി പറയുന്നു.
മാറി മാറി വന്ന സർക്കാറുകൾ മലബാറിനോട് കാണിച്ചിട്ടുള്ള വിവേചനത്തിന്റെ ഒടുവിലെ ഉദാഹരണമാണ് സർക്കാരിന്റെ പരസ്യത്തിൽ കാണുന്നതെന്നും , മലബാറിൽ പ്ലസ്ടുവിന് സീറ്റുകിട്ടാതെ പതിനായിരങ്ങൾ അലയുമ്പോൾ, തിരു-കൊച്ചിയിൽ പതിനായിരകണക്കിന് സീറ്റുകളാണ് ആളില്ലാതെ ബാക്കിയാവുന്നതെന്നും ഫൈസി ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
Post Your Comments