![](/wp-content/uploads/2021/02/tvla-1.jpg)
തിരുവല്ല: നഗരത്തിലെ ബൈപാസ് പണി അവസാന ഘട്ടത്തിൽ. രാമൻചിറ ഭാഗത്തെ നിലകൊണ്ടു തീരും. അതു കഴിഞ്ഞാൽ മഴുവങ്ങാട് മുതൽ രാമൻചിറ വരെ യാത്ര ചെയ്യാൻ കഴിയും. നിലവിൽ മഴുവങ്ങാട് മുതൽ മല്ലപ്പള്ളി റോഡുവരെയാണ് യാത്ര ചെയ്യാൻ കഴിയുന്നത്.
ഇന്നലെ മല്ലപ്പള്ളി റോഡു മുതൽ മേൽപാലം വരെയുള്ള ടാറിങ്ങാണ് നടത്തിയത്. മേൽപാലം മുതൽ രാമൻചിറ വരെയുള്ള ഭാഗത്തെ ടാറിങ് ഇന്നു രാത്രിയോടെ പൂർത്തിയാകും.രാമൻചിറ മേൽപാലത്തിന്റെയും സമീപന പാതയുടെയും നിർമാണം പൂർത്തിയാകുന്നതോടെ ബൈപാസ് പൂർണതോതിൽ സഞ്ചാരയോഗ്യമാകും.
Post Your Comments