കാഠ്മണ്ഡു: 2016-ലെ ശൈത്യകാലത്ത് എവറസ്റ്റ് കീഴടക്കിയെന്ന് വ്യാജ അവകാശവാദമുന്നയിച്ച മൂന്ന് ഇന്ത്യന്‍ പര്‍വതാരോഹകര്‍ക്ക് നേപ്പാള്‍ വിലക്കേര്‍പ്പെടുത്തി. ആറു വര്‍ഷത്തേയ്ക്കാണ് വിലക്ക്. നരേന്ദര്‍ സിംഗ് യാദവ്, സീമാ റാണി, ഇവരുടെ സംഘത്തലവന് നബ കുമാര്‍ ഫുകോണ് എന്നിവര്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.
Read Also: ബിജെപി സർക്കാർ അധികാരത്തിലെത്തിയാൽ കർഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് 18,000 രൂപ എത്തുമെന്ന് അമിത് ഷാ
എവറസ്റ്റ് കീഴടക്കിയെന്ന ഇവരുടെ അവകാശവാദത്തിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ക്ക് നേപ്പാള്‍ ടൂറിസം വകുപ്പ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നു. ഇവരില്‍ നരേന്ദര്‍ സിംഗ് യാദവിന് കഴിഞ്ഞ വര്‍ഷത്തെ തെന്‍സിംഗ് നോര്‍ഗെ അഡ്വഞ്ചര്‍ അവാര്‍ഡ് ലഭിച്ചതോടെയാണ് തട്ടിപ്പ് മനസിലായത്. എവറസ്റ്റ് കീഴടക്കിയെന്ന് കാണിച്ച് ഇവരെടുത്ത ചിത്രം വ്യാജമാണെന്ന് കണ്ടെത്തി. അങ്ങനെ അവാര്‍ഡ് തിരിച്ചുവാങ്ങുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.
നരേന്ദര്‍ സിംഗ് യാദവും സീമാ റാണിയും എവറസ്റ്റിന്റെ മുകളില്‍ എത്തിയില്ലെന്ന് സമ്മതിച്ചു. ഇവരുടെ ആരോഹണം സംഘടിപ്പിച്ച സെവന് സമ്മിറ്റ് ട്രക്സിന് 50,000 രൂപയും ഇവരെ പിന്തുണച്ച ഷെര്‍പ്പയ്ക്ക് 10,000 രൂപയും പിഴ ചുമത്തുകയും ചെയ്തു.
Post Your Comments