Latest NewsIndiaNews

കോവിഡ് വ്യാപനം അതിരൂക്ഷം ; കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് നിയന്ത്രണം

മുംബൈ : കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി മഹാരാഷ്ട്ര. കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി.

വിമാന മാർഗമോ ട്രെയിന് മാർഗമോ വരുമ്പോൾ 72 മണിക്കൂറിനുള്ളിലുള്ള ആര്‍ടിപിസിആര്‍ പരിശോധനാ ഫലം വേണം. ഇല്ലെങ്കിൽ റെയിൽവേ സ്റ്റേഷനിലും വിമാനത്താവളത്തിലും പരിശോധന നടത്തേണ്ടവരും. വിമാനത്താവളത്തിൽ സ്വന്തം ചെലവിൽ ആർടിപിസിആർ പരിശോധനയും റെയിൽവേ സ്‌റ്റേഷനിൽ ആർടിപിസിആർ പരിശോധനയുമാണ് നടത്തുക.

അതേസമയം ഗുജറാത്ത്, ഗോവ, ഡൽഹി, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ നിന്നും എത്തുന്നവർക്ക് നേരത്തെ മഹാരാഷ്ട്രയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. രോഗ വ്യാപനം വർധിച്ച് വരുന്ന സാഹചര്യത്തിലാണ് കേരളത്തെയും ഈ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button