Latest NewsNewsIndia

സർക്കാർ വിമാനത്തിൽ പോകാൻ മുഖ്യമന്ത്രി അനുമതി നൽകിയില്ല ; ഗവര്‍ണര്‍ കാത്തിരുന്നത് രണ്ട് മണിക്കൂറിലേറെ

മുംബൈ ; ഗവർണർ ഭഗത് സിങ് കോഷിയാരിക്ക് സർക്കാർ വിമാനം ഉപയോഗിക്കാൻ അനുമതി നിഷേധിച്ച് ഉദ്ധവ് സർക്കാർ . വ്യാഴാഴ്ച രാവിലെ ഡെറാഡൂണിലേക്കു പോകുന്നതിനായാണ് ഗവർണറും സംഘവും മുംബൈ വിമാനത്താവളത്തിലെ ജനറൽ ഏവിയേഷൻ ടെർമിനലിൽ എത്തിയത് . വിമാനത്തിൽ പ്രവേശിച്ച ഗവർണർ രണ്ട് മണിക്കൂറിലേറെ വിമാനത്തിൽ ഇരുന്നു.

Read Also : സംസ്ഥാനത്തെ ഇന്നത്തെ കോവിഡ് കണക്കുകൾ പുറത്ത് വിട്ട് ആരോഗ്യവകുപ്പ് 

എന്നാൽ അനുമതി വരാത്തതിനാൽ സർക്കാരിന്റെ സെസ്ന സൈറ്റേഷൻ എക്സ്എൽഎസ് വിമാനം ഗവർണർക്കു ഉപയോഗിക്കാനായില്ല. ഇതേത്തുടർന്ന് ഗവർണറും സംഘവും മറ്റൊരു വിമാനത്തിലാണ് പോയത് .

സാധാരണഗതിയിൽ സംസ്ഥാന ഭരണത്തലവൻ ആയതിനാൽ മുഖ്യമന്ത്രിയുടെ അനുമതി ഉറപ്പാണ് . അതുകൊണ്ട് തന്നെ ഒരാഴ്ച മുൻപേ ഗവർണറുടെ യാത്രയെക്കുറിച്ച് രാജ്ഭവൻ സംസ്ഥാന വ്യോമയാന വിഭാഗത്തിന് വിവരം നൽകിയിരുന്നു. പ്രോട്ടോക്കോൾ പ്രകാരം ഇതു മുഖ്യമന്ത്രിയുടെ ഓഫിസിന് അനുമതിക്കായി അയച്ചു. . അനുമതി വരുമെന്ന പ്രതീക്ഷയിലാണ് ഗവർണറും സംഘവും വിമാനത്താവളത്തിലെത്തിയത്.

ഗവർണർ എത്തിയതിനു പിന്നാലെ സംസ്ഥാന വ്യോമയാന വിഭാഗം മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് ആവർത്തിച്ചു ബന്ധപ്പെട്ടെങ്കിലും മറുപടി ലഭിച്ചില്ല. ഗവർണറും സംഘവും വിമാനത്തിൽ പ്രവേശിച്ചിട്ടും അനുമതി ലഭിച്ചില്ല. ഇതേത്തുടർന്ന് ഇവരെ ഡീബോർഡ് ചെയ്യുകയായിരുന്നു. സംഭവത്തിൽ പ്രതിഷേധവുമായി ബിജെപി രംഗത്തെത്തിയിട്ടുണ്ട് .

 

shortlink

Related Articles

Post Your Comments

Related Articles


Back to top button