കൊല്ലം: ജില്ലയിൽ ഇതുവരെ വാക്സീൻ സ്വീകരിച്ചത് 18200 പേർ. 22000 ആരോഗ്യ പ്രവർത്തകരാണ് രജിസ്റ്റർ ചെയ്തതിരുന്നത്. ഇന്ന് മറ്റു കോവിഡ് മുന്നണി പട്ടികയിലുള്ള വാക്സിനേഷൻ ജില്ലയിൽ ആരംഭിക്കും. 8000 ൽ അധികം പേരാണ് ഇതുവരെ റജിസ്റ്റർ ചെയ്തിരിക്കുന്നത്. പൊലീസ് വകുപ്പിൽ നിന്ന് 3000 പേരും റവന്യൂ വിഭാഗത്തിൽ നിന്ന് 824 പേരും റജിസ്റ്റർ ചെയ്തിട്ടുണ്ട്.
ആദ്യ ഡോസ് വാക്സീൻ സ്വീകരിച്ച ആരോഗ്യപ്രവർത്തകരുടെ രണ്ടാംഘട്ട വാക്സിനേഷൻ 16 മുതൽ ആരംഭിക്കും. ഇന്നു മുതൽ ജില്ലയിൽ കൂടുതൽ വാക്സിനേഷൻ കേന്ദ്രങ്ങളും ആരംഭിക്കും.
ജനുവരി 16 നാണ് ജില്ലയിൽ വാക്സിനേഷൻ ആരംഭിച്ചത്. നിലവിൽ 6000 ൽ അധികം പേർക്ക് നൽകാനുള്ള വാക്സീൻ ജില്ലയിൽ സ്റ്റോക്ക് ഉണ്ട്
Post Your Comments