മസ്കറ്റ്: ഒമാനിലേയ്ക്ക് വരുന്നവര്‍ക്ക് ഏഴ് ദിവസത്തെ നിര്‍ബന്ധിത ഹോട്ടല്‍ ക്വാറൻറ്റൈൻ വേണമെന്ന സുപ്രീം കമ്മിറ്റി നിര്‍ദേശം ഫെബ്രുവരി 15 പുലര്‍ച്ചെ മുതല്‍ നടപ്പിലാക്കും. സിവില്‍ ഏവിയേഷന്‍ പൊതുഅതോറിറ്റി ഫെബ്രുവരി 11 വൈകുന്നേരം പുറത്തുവിട്ട സര്‍ക്കുലറിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. സ്വദേശികള്‍ക്കും, തൊഴില്‍, സന്ദര്‍ശക വിസയിലുള്ള വിദേശികള്‍ക്കും ഈ നിയമം ബാധകമാണ്.
Read Also: ബൈക്കോടിച്ച 15 കാരന് അപകടത്തില്‍ ജീവന് പൊലിഞ്ഞു
ഏഴ് ദിവസത്തേയ്ക്കാണ് ഹോട്ടല്‍ ബുക്കിങ് നടത്തേണ്ടത്. യാത്ര പുറപ്പെടുന്നതിന് മുമ്പ് തന്നെ ബുക്കിങ് ഉറപ്പാക്കണം. ഹോട്ടല്‍ ബുക്കിങ് ഉറപ്പുവരുത്തിയ ശേഷം മാത്രമേ ബോര്‍ഡിങ് അനുവദിക്കാന്‍ പാടുള്ളൂവെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി വിമാന കമ്പനികള്‍ക്ക് നിര്‍ദേശം നല്കി. യാത്രക്കാര്‍ക്ക് ഏത് ഹോട്ടലുകളിലും മുറി ബുക്ക് ചെയ്യാവുന്നതാണ്.
Post Your Comments