ചമോലി : ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലുണ്ടായ മിന്നല്‍ പ്രളയത്തെ തുടര്‍ന്ന് റെയ്നി ഗ്രാമത്തിന് പുറംലോകവുമായുള്ള ബന്ധം പൂര്‍ണമായി വിച്ഛേദിക്കപ്പെട്ട അവസ്ഥയിലാണ്. പ്രളയത്തിന് ശേഷം ഭര്‍ത്താവിനെ കുറിച്ച് യാതൊരു വിവരവുമില്ലെന്ന് പറയുകയാണ് പുഷ്പ എന്ന യുവതി. നവജാത ശിശുവുമായി ഭര്‍ത്താവിനായി കാത്തിരിയ്ക്കുകയാണ് പുഷ്പ.
ഞായറാഴ്ച ദിവസം ഭര്‍ത്താവ് വയലില്‍ ജോലിക്ക് പോയതാണെന്ന് പുഷ്പ പറയുന്നു. നദിയ്ക്ക് വളരെ അടുത്തായിരുന്നു ജോലി ചെയ്തിരുന്നത്. മുന്നറിയിപ്പ് നല്‍കുന്നതിന് മുന്‍പെ ഭര്‍ത്താവിനെ കാണാതായെന്നും പുഷ്പ പറയുന്നു. പ്രളയമുണ്ടായ ദിവസം പുഷ്പയ്ക്കും അയല്‍ക്കാര്‍ക്കും ഭക്ഷണം ഉണ്ടായിരുന്നില്ല. പ്രളയം വീണ്ടും ഉണ്ടാവുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍.
റെയ്നി ഉള്‍പ്പെടെ 12 ഗ്രാമങ്ങള്‍ ഒറ്റപ്പെട്ടിരിക്കുകയാണ്. ഇവിടെയുള്ളവര്‍ക്ക് റേഷന്‍ ഉള്‍പ്പെടെ ലഭ്യമാക്കുന്നത് ഹെലികോപ്റ്റര്‍ മാര്‍ഗമാണ്. ഗ്രാമവുമായി ബന്ധപ്പെടുന്ന പാലം മിന്നല്‍ പ്രളയത്തില്‍ പൂര്‍ണമായി ഒലിച്ചു പോയി. ഈ കുട്ടിയുമായി ഇനി എങ്ങനെ തനിക്ക് അതിജീവിക്കാനാവും. ആര് ഞങ്ങളെ സംരക്ഷിക്കും. ഭാവിയെ കുറിച്ച് ഓര്‍ക്കുമ്പോള്‍ പേടിയാവുന്നുവെന്ന് പുഷ്പ മാധ്യമങ്ങളോട് പറഞ്ഞു.
Post Your Comments