Latest NewsNewsIndia

രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ദ്ധിപ്പിച്ച് എണ്ണക്കമ്പനികൾ

ന്യൂഡൽഹി : രാജ്യത്ത്  ഇന്ധനവില വീണ്ടും വര്‍ദ്ധിപ്പിച്ച് എണ്ണക്കമ്പനികൾ. പെട്രോളിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് കൂട്ടിയത്.

Read Also : കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണവേട്ട , പിടിച്ചെടുത്തത് 47 ലക്ഷം രൂപയുടെ സ്വർണ്ണം

രാജ്യത്തെ പ്രധാന നഗരങ്ങളില്‍ ഇന്ധനവില സര്‍വകാല റെക്കോഡിലെത്തി.മുംബൈയില്‍ പെട്രോള്‍ ലിറ്ററിന് 94.50 രൂപയാണ് ഇന്നത്തെ വില.ഡല്‍ഹിയില്‍ പെട്രോളിന് 87.90 രൂപയും,ബംഗളൂരുവില്‍ 90.85 രൂപയുമായി.

കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 88 രൂപ കടന്നു. ഡീസലിന് 82.30 രൂപയുമാണ് ഇന്നത്തെ വില.

തിരുവനന്തപുരം നഗരത്തില്‍ ഡീസല്‍ ലിറ്ററിന് 83.91 രൂപയും,പെട്രോളിന് 89.73 രൂപയുമായി. പാറശാലയില്‍ പെട്രോള്‍ വില 89 രൂപ 96 പൈസയായി. ഇന്നലെ പെട്രോളിന് 30 പൈസയും ഡീസലിന് 26 പൈസയും കൂട്ടിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button