കൊൽക്കത്ത : തൊഴിലില്ലായ്മയ്ക്കെതിരെ പശ്ചിമ ബംഗാളിൽ പ്രതിഷേധവുമായി ഡിവെെഎഫ്ഐ പ്രവർത്തകർ. സെക്രട്ടേറിയേറ്റിലേക്ക് ഡിവെെഎഫ്ഐ നടത്തിയ മാർച്ചിനിടെ പ്രവർത്തകരും പോലീസും തമ്മിൽ ഏറ്റുമുട്ടി. സംഭവത്തിൽ നിരവധി ഡിവെെഎഫ്ഐ പ്രവർത്തകർക്ക് പരിക്കേറ്റു.
തൊഴിലില്ലായ്മ പരിഹരിക്കുന്നതിനായി കൂടുതൽ തൊഴിൽ, വ്യാപാര സാധ്യതകൾ സൃഷ്ടിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു കൊൽക്കത്തയിലെ സെക്രട്ടേറിയേറ്റിലേക്ക് മാർച്ച് നടത്തിയത്. കോളേജ് സ്ട്രീറ്റിൽ നിന്നായിരുന്നു മാർച്ച് ആരംഭിച്ചത്. സെക്രട്ടേറിയേറ്റിലേക്കുള്ള വഴി മധ്യേ എസ്എൻ ബാൻജി റോഡിൽവെച്ച് പോലീസ് പ്രവർത്തകരെ തടഞ്ഞു.
മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ മുദ്രാവാക്യം വിളിച്ചായിരുന്നു പ്രതിഷേധം. തുടർന്ന്
പോലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ തകർത്ത് പ്രവർത്തകർ മുന്നേറാൻ ശ്രമിച്ചു. ഇത് പോലീസ് തടഞ്ഞതോടെ പ്രവർത്തകർ പോലീസുകാരെ ആക്രമിക്കുകയായിരുന്നു. പ്രതിരോധിക്കാനായി പോലീസ് ലാത്തിച്ചാർജ് നടത്തി. കണ്ണീർ വാതകം വാതകം പ്രയോഗിച്ചാണ് പോലീസ് പ്രവർത്തകരെ പിരിച്ചുവിട്ടത്.
Post Your Comments