KeralaLatest NewsNews

കെ.സുരേന്ദ്രന്‍ നയിക്കുന്ന വിജയ് യാത്ര 21-ന് ; ഫ്‌ളാഗ് ഓഫ് ചെയ്യാന്‍ യോഗി ആദിത്യനാഥ് എത്തും

കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയാണ് വിജയ് യാത്ര സഞ്ചരിയ്ക്കുന്നത്

തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി പാര്‍ട്ടി അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ നയിക്കുന്ന വിജയ് യാത്ര ഫെബ്രുവരി 21-ന് ആരംഭിയ്ക്കും. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് വിജയ് യാത്ര ഉദ്ഘാടനം ചെയ്യുന്നത്. ഫെബ്രുവരി 20-നാണ് നേരത്തെ യാത്ര തുടങ്ങാന്‍ തീരുമാനിച്ചതെങ്കിലും യോഗിയുടെ സൗകര്യാര്‍ത്ഥം പരിപാടി ഒരു ദിവസത്തേക്ക് നീട്ടി വെയ്ക്കുകയായിരുന്നു.

കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയാണ് വിജയ് യാത്ര സഞ്ചരിയ്ക്കുന്നത്. കേരളത്തിലുടനീളം നൂറോളം കേന്ദ്രങ്ങളില്‍ വിജയ് യാത്രയ്ക്ക് സ്വീകരണം നല്‍കും. യാത്രയുടെ സമാപന ചടങ്ങില്‍ കേന്ദ്ര അഭ്യന്തരമന്ത്രി അമിത് ഷാ പങ്കെടുക്കും. നിയമസഭാ തിരഞ്ഞെടുപ്പിനൊരുങ്ങുന്ന പാര്‍ട്ടിയ്ക്കായി പ്രകടന പത്രിക തയ്യാറാക്കാന്‍ കുമ്മനം രാജശേഖരന്‍ അധ്യക്ഷനായി പ്രത്യേക സമിതിയ്ക്കും ബിജെപി സംസ്ഥാന കമ്മിറ്റി രൂപം നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button