KeralaLatest NewsNews

‘കമൽ മാനദണ്ഡമനുസരിച്ച്’ ഇടതുപക്ഷക്കാരെ കുത്തികയറ്റുന്ന എൽഡിഎഫ് സർക്കാർ; ജനങ്ങളോട് മാപ്പ് പറയണം; ശോഭ സുരേന്ദ്രൻ

പിൻവാതിൽ നിയമനങ്ങൾക്കെതിരെ സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധിക്കുന്ന ഉദ്യോഗാർത്ഥികൾക്ക്  പിന്തുണ പ്രഖ്യാപിച്ച് യുവ മോർച്ച നടത്തിയ പ്രകടനത്തിന് പിന്നാലെ പ്രതികരണവുമായി ശോഭാ സുരേന്ദ്രൻ. ഇന്ന് നടന്നത് കേരളത്തിലെ യുവജനതയുടെ പ്രതിഷേധമാണെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു. എൽഡിഎഫ് സർക്കാർ ചരിത്രത്തിലെ ഏറ്റവും വലിയ കരാർ നിയമനങ്ങളും പിൻവാതിൽ നിയമനങ്ങളുമാണ് നടത്തുന്നത്. പത്താംക്ലാസ് പാസാകാതെ സ്വർണം കടത്തി ജീവിക്കുന്ന സ്വപ്ന സുരേഷിന് മുഖ്യമന്ത്രിയുടെ വകുപ്പിൽ ലക്ഷങ്ങൾ ശമ്പളത്തിൽ ജോലി നൽകിയ കൂട്ടർ ജനങ്ങളോട് മാപ്പ് പറയണമെന്നും ശോഭാ സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.

കുറിപ്പിന്റെ പൂർണരൂപം………………………………

 

യുവമോർച്ചയുടെ ചുണക്കുട്ടികൾ മന്ത്രിസഭാ യോഗം നടക്കുന്ന സെക്രട്ടേറിയേറ്റിൽ ഇരമ്പിയെത്തി പ്രതിഷേധ ജ്വാലയ്ക്ക് തിരികൊളുത്തിയിരിക്കുകയാണ്. ഇത് കേരളത്തിലെ യുവജനതയുടെ പ്രതിഷേധമാണ്.

അഡ്വൈസ് മെമ്മോ ലഭിക്കുന്ന എല്ലാ ഉദ്യോഗാർത്ഥികൾക്കും ജോലി ലഭിക്കുമെന്നും, എല്ലാ വകുപ്പിലെ ഒഴിവുകളും 10 ദിവസത്തിനുള്ളിൽ പി എസ് സി യ്ക്ക് റിപ്പോർട്ട്‌ ചെയ്യുമെന്നും സ്വകാര്യ ജോലികൾ ഉൾപ്പെടെ ഏകോപിപ്പിക്കുന്ന തരത്തിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ഉടച്ചുവാർക്കുമെന്നും യുഡിഎഫ് സർക്കാരിന്റെ പിൻവാതിൽ നിയമനങ്ങൾ അവസാനിപ്പിക്കുമെന്നും വാഗ്ദാനം നൽകി അധികാരത്തിലെത്തിയ LDF സർക്കാർ ചരിത്രത്തിലെ ഏറ്റവും വലിയ കരാർ നിയമനങ്ങളും പിൻവാതിൽ നിയമനങ്ങളുമാണ് നടത്തുന്നത്. എസ്എഫ്ഐ കാർക്ക് കോപ്പിയടിക്കാൻ അവസരം കൊടുക്കുകയും അതിന്റെ പേരിൽ നടന്ന കത്തിക്കുത്ത് കേസിന്റെ പേരിൽ റാങ്ക് ലിസ്റ്റുകൾ മരവിപ്പിക്കുകയും, മുൻ എംപിമാരുടെ ഭാര്യമാർക്ക് അനധികൃത നിയമനങ്ങൾ നൽകുകയും, സാധാരണക്കാരായ ഉദ്യോഗാർത്ഥികൾ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടും അവയെ എല്ലാം നോക്കുകുത്തിയാക്കി ‘കമൽ മാനദണ്ഡമനുസരിച്ച്’ ഇടതുപക്ഷക്കാരെ തിരുകികയറ്റുകയും ചെയ്ത് സർക്കാർ പ്രകടനപത്രികാ ലംഘനവും, സത്യപ്രതിജ്ഞാലംഘനവും യുവജന വിരുദ്ധതയുമാണ് നടത്തിയിരിക്കുന്നത്.

ഈ സമരങ്ങളിലൂടെ നടക്കുന്ന മറ്റൊരു ശ്രദ്ധേയമായ രാഷ്ട്രീയ മാറ്റം കേരളത്തിന്റെ ക്യാമ്പസുകൾ സർക്കാരിന്റെ ന്യായീകരണ തൊഴിലാളികളായി അധപ്പതിച്ച SFI യുടെ ഏകാധിപത്യത്തിൽ നിന്ന് പുറത്തുവരുന്നു എന്നുള്ളതാണ്. പത്താംക്ലാസ് പാസാകാതെ സ്വർണം കടത്തി ജീവിക്കുന്ന സ്വപ്ന സുരേഷിന് മുഖ്യമന്ത്രിയുടെ വകുപ്പിൽ ലക്ഷങ്ങൾ ശമ്പളത്തിൽ ജോലി നൽകിയ കൂട്ടർ ജനങ്ങളോട് മാപ്പ് പറയണം..

https://www.facebook.com/SobhaSurendranOfficial/posts/2375286322595194

shortlink

Related Articles

Post Your Comments

Related Articles


Back to top button