Latest NewsKeralaNattuvarthaNews

നീരൊഴുക്ക് നിലച്ചു ; സന്ദർശകരെ നിരാശയിലാഴ്ത്തി പെരുന്തേനരുവി

5 കോടിയോളം രൂപ ചെലവഴിച്ചാണ് ടൂറിസം പദ്ധതി നടപ്പാക്കിയത്

വെച്ചൂച്ചിറ: പെരുന്തേനരുവി വെള്ളച്ചാട്ടത്തിലേക്കുള്ള നീരൊഴുക്ക് നിലച്ചതോടെ സന്ദർശകർക്ക് വറ്റി വരണ്ട പാറക്കൂട്ടങ്ങൾ കണ്ടു മടങ്ങേണ്ട സ്ഥിതി. 5 കോടിയോളം രൂപ ചെലവഴിച്ചാണ് ടൂറിസം പദ്ധതി നടപ്പാക്കിയത്. പെരുന്തേനരുവി ജലവൈദ്യുതി പദ്ധതിക്കായി പമ്പാനദിയിൽ തടയണ നിർമിക്കും മുൻപ് ആവിഷ്കരിച്ച പദ്ധതിയാണിത്. വൈദ്യുതി പദ്ധതിയുടെ തടയണ വെള്ളച്ചാട്ടത്തിന് 500 മീറ്റർ മുകളിലാണ് നിർമിച്ചിട്ടുള്ളത്. ഇതാണ് വേനൽക്കാലത്ത് നീരൊഴുക്ക് തടസ്സപ്പെടാൻ കാരണം.

അരുവിയെ ജലസമൃദ്ധമാക്കാനുള്ള പദ്ധതി കെഎസ്ഇബിയുടെ പങ്കാളിത്തത്തോ‌ടെ നടപ്പാക്കുമെന്ന് രാജു ഏബ്രഹാം എംഎൽഎ പറഞ്ഞു. ചർച്ചകൾ പുരോഗമിക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു. ടൂറിസം പദ്ധതി മുഖ്യമന്ത്രി പിണറായി വിജയനാണ് നാടിനായി സമർപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button