റാന്നി: പത്തനംതിട്ട വടശേരിക്കര പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി ആഫ്രിക്കൻ ഒച്ചിന്റെ സാന്നിധ്യം കണ്ടെത്തി. കല്ലാറിനോട് ചേർന്ന് ചന്തക്കടവ് ഭാഗത്തെ പുരയിടത്തിലാണ് ഒച്ചുകളെ കണ്ടത്. നേരത്തെ അങ്ങാടി പഞ്ചായത്തിൽ വൻതോതിൽ ആഫ്രിക്കൻ ഒച്ചുകളെ കണ്ടെത്തിയിരുന്നു. പുല്ലൂപ്രം, വരവൂർ, പൂവന്മല എന്നീ വാർഡുകളിലാണ് ഒച്ചുകളെ കണ്ടത്.
പകൽ മണ്ണിനടിയിൽ കഴിയുന്ന അവ സന്ധ്യയ്ക്കു ശേഷമാണ് പുറത്തിറങ്ങുന്നത്. ഒച്ചുകളുടെ നശീകരണത്തിനായി അങ്ങാടി പഞ്ചായത്ത് പണം നീക്കിവച്ചിരുന്നെങ്കിലും നടപ്പാക്കിയിരുന്നില്ല. ആറിന്റെ തീരങ്ങളിൽ ഒച്ചുകൾ പെരുകാനാണ് സാധ്യത. മഴക്കാലമാകുന്നതോടെ ഒച്ചിന്റെ ശല്യം വർധിക്കുമോയെന്ന ആശങ്കയിലാണ് സമീപവാസികൾ.
Post Your Comments