ന്യൂഡല്‍ഹി : ഇന്ത്യ-ചൈന അതിര്‍ത്തി പ്രദേശത്ത് ഇരു രാജ്യങ്ങളുടേയും സൈനികര്‍ മുഖാമുഖം നിലയുറപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ഒക്ടോബറിലും ഈ ജനുവരിയിലുമായി രണ്ട് ചൈനീസ് സൈനികര്‍ അതിര്‍ത്തി കടന്ന് ഇന്ത്യന്‍ മണ്ണില്‍ പ്രവേശിച്ചിരുന്നു. എന്നാല്‍ ഈ സൈനികരെ ഇന്ത്യന്‍ സൈന്യം പിടികൂടുകയും വിശദമായ ചോദ്യം ചെയ്തതിന് ശേഷം വേഗത്തില്‍ തിരികെ അയക്കുകയും ചെയ്തിരുന്നു. അതിര്‍ത്തി കടന്നെത്തിയ സൈനികരുടെ കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തു വരികയാണ്.
Read Also : കായിക താരങ്ങള്‍ക്ക് ഒന്നര ലക്ഷം കോണ്ടം, ടോക്കിയോ ഒളിമ്പിക്‌സില്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി
മികച്ച അച്ചടക്കമോ, ശേഷിയോ ഇല്ലാത്ത മനോധൈര്യം ഒട്ടുമില്ലാത്തവരാണ് അതിര്‍ത്തിയില്‍ ചൈന നിയോഗിച്ചിട്ടുള്ള സൈനികരെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. സൈനിക ക്യാമ്പുകളില്‍ ഇവര്‍ ഒട്ടും അച്ചടക്കം പാലിക്കാറില്ല. രാത്രിയുടെ മറവില്‍ ഇന്ത്യന്‍ പ്രദേശത്ത് അതിക്രമിച്ച് കയറിയതിനാല്‍ ഇന്ത്യന്‍ സൈന്യം പിടികൂടിയ ചൈനീസ് പട്ടാളക്കാര്‍ മദ്യപിച്ച് അബോധാവസ്ഥയിലായിരുന്നു. ഷൂ പോലും ശരിക്ക് ധരിക്കാതെ തികച്ചും അച്ചടക്കരഹിതരായിട്ടായിരുന്നു അവരെ ഇന്ത്യന്‍ സൈന്യം കണ്ടെത്തിയത്. ഒരു ഓപ്പറേഷന്റെ ഭാഗമായി എത്തിയതല്ല ഈ സൈനികര്‍ എന്ന് ആദ്യ നിരീക്ഷണത്തില്‍ തന്നെ മനസിലാക്കാനായി. ചൈന അതിര്‍ത്തി പ്രദേശങ്ങളില്‍ നിയോഗിച്ചിട്ടുള്ള അരലക്ഷത്തോളം സൈനികരുടെ അവസ്ഥ ഇതു തന്നെയാണ്. നിര്‍ബന്ധിതമായി സൈനിക സേവനത്തിനായി നിയോഗിക്കപ്പെടുന്ന അവരില്‍ നല്ലൊരു പങ്കും ഇഷ്ടത്തോടെ ഈ ജോലി തിരഞ്ഞെടുത്ത് എത്തിയിട്ടുള്ളവരല്ല.
ഇന്ത്യന്‍ മണ്ണില്‍ പ്രവേശിച്ച ചൈനീസ് ഭടനെ ചാരപ്രവര്‍ത്തിക്കായി നിയോഗിച്ചതാണെന്നും വിശ്വസിക്കാന്‍ കഴിയുമായിരുന്നില്ല. മദ്യപിച്ച് അര്‍ദ്ധരാത്രിയില്‍ ശത്രു സ്ഥാനങ്ങളിലേക്ക് ഇടറി വീഴുന്ന കാലടികളോടെ ഒരു ചാരന്‍ എത്തുകയില്ല എന്നതു തന്നെ കാരണം. പിടികൂടിയ ചൈനീസ് ഭടന്‍മാരുടെ പക്കല്‍ നിന്നും ഇതിനു തക്ക തെളിവുകളും കണ്ടെത്താനായില്ല. അതേസമയം ഇപ്പോള്‍ അതിര്‍ത്തി പ്രദേശത്ത് ചൈന അവരുടെ സൈനികര്‍ക്ക് അച്ചടക്കം ഉറപ്പാക്കാനുള്ള പരിശീലനം നല്‍കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
Post Your Comments