Latest NewsNewsInternational

പാങ്‌ഗോംങ്ങില്‍ നിന്നും ചൈന സൈനികരെ പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് ശുഭവാര്‍ത്ത

ന്യൂഡല്‍ഹി: പാങ്ഗോംങ്ങില്‍ നിന്നും ചൈന സൈനികരെ പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് ശുഭവാര്‍ത്ത. പാങ്ഗോംങ്ങിലെ തെക്കന്‍ മേഖലയില്‍  നിന്ന് ടാങ്കുകളും കവചിതവാഹനങ്ങളും പിന്‍വലിക്കാന്‍ തീരുമാനിച്ചതായി ചൈന. ഈ മേഖലയില്‍ നിന്നും സൈനിക വിന്യാസം പിന്‍വലിക്കാന്‍ ആരംഭിച്ചതായി ചൈനീസ് പ്രതിരോധ മന്ത്രാലയം അറിയിച്ചതിനുപിന്നാലെ ഇന്ത്യയും സമാന നിലപാട് സ്വീകരിച്ചു.

Read Also : ചൈന നിയോഗിച്ചിട്ടുള്ള സൈനികര്‍ക്ക് അച്ചടക്കമോ മനോധൈര്യമോ ഒട്ടുമില്ല

തങ്ങളുടെ ഫ്രണ്ട് ലൈന്‍ ട്രൂപ്പുകളെ പിന്‍വലിക്കാമെന്ന് ജനുവരിയില്‍ ഇരുരാജ്യങ്ങളിലേയും സൈനിക മേധാവിമാര്‍ നടത്തിയ ചര്‍ച്ചയില്‍ അംഗീകരിച്ചിരുന്നു. ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ ഫെബ്രുവരി 10 മുതല്‍ സൈനിക ടാങ്കറുകളടക്കമുളള ആയുധ വിന്യാസങ്ങള്‍ പാങ്ഗോംഗ് തടാകത്തിന്റെ ഭാഗത്തുനിന്നും പിന്‍വലിക്കാന്‍ ആരംഭിക്കുമെന്ന് ചൈനീസ് പ്രതിരോധ മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ ബുധനാഴ്ച പോസ്റ്റ് ചെയ്തു. എന്നാല്‍ സൈനിക പിന്‍മാറ്റവുമായി ബന്ധപ്പെട്ട മറ്റുവിവരങ്ങളൊന്നും ചൈനീസ് അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. അതേസമയം സൈനിക പിന്‍മാറ്റത്തെപ്പറ്റി ഇന്ത്യന്‍ പ്രതിരോധമന്ത്രാലയം ഔദ്യോഗികമായി ഇതുവരേയും ഒരു പ്രതികരണവും നടത്തിയിട്ടില്ല.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button