ന്യൂഡൽഹി: ഇന്ത്യയെ പോലെ തന്നെ ലോകരാജ്യങ്ങളെയും നെഞ്ചോട് ചേർക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി പറഞ്ഞ് ഡോമിനീഷ്യ. കോവിഡ് വാക്‌സിൻ അതിവേഗം ലഭിച്ചതിന്റെ സന്തോഷവും നന്ദിയുമാണ് ഡൊമീനിഷ്യൻ ഭരണാധികാരി അറിയിച്ചത്.
ആഫ്രിക്കൻ മേഖലയിലെ ഏറ്റവും ചെറിയ രാജ്യങ്ങളിലൊന്നാണ് ഡോമിനീഷ്യ. ആകെ 72000 ജനങ്ങളാണ് ഞങ്ങളുടെ കൊച്ചു രാജ്യത്തുള്ളത്. എല്ലാ ലോകരാജ്യങ്ങളോടും അഭ്യർത്ഥിച്ചു. എന്നാൽ ചോദിച്ചയുടനെ കോവിഡ് പ്രതിരോധ വാക്‌സിൻ എത്തിച്ച ഇന്ത്യയെ നന്ദിയോടെ സ്മരിക്കുന്നു എന്നും ഡൊമിനീഷ്യൻ പ്രധാനമന്ത്രി റൂസ് വെൽറ്റ് ക്‌സെറിറ്റ് പറഞ്ഞു.
ആകെ 35000 ഡോസ് വാക്‌സിനാണ് ഇന്ത്യ പ്രത്യേക വിമാനത്തിൽ എത്തിച്ചത്. അയൽരാജ്യമായ ബാർബഡോസിലെ ഡഗ്ലസ്സ്-ചാൾസ് വിമാനത്താവളത്തിലാണ് വാക്‌സിൻ എത്തിച്ച് നൽകിയത്. പ്രധാനമന്ത്രിയുടെ പ്രത്യേക നിർദ്ദേശപ്രകാരമാണ് വാക്‌സിന്റെ ആദ്യഘട്ടം എത്തിച്ചത്.
Post Your Comments