Latest NewsNewsInternational

ഒന്‍പത് മാസം നീണ്ടു നിന്ന പോരാട്ടം, കോമ അവസ്ഥയില്‍ ഒരാഴ്ച ; ഒടുവില്‍ കോവിഡിനെ തോല്‍പ്പിച്ച് 4 വയസുകാരി

ആസ്മ രോഗി കൂടിയായിരുന്ന സ്റ്റെല്ലയ്ക്ക് കോവിഡ് ഗുരുതരമാകുകയായിരുന്നു

ന്യൂ മെക്‌സിക്കോ : ഒന്‍പത് മാസം നീണ്ടു നിന്ന പോരാട്ടത്തിനൊടുവില്‍ കോവിഡിനെ തോല്‍പ്പിച്ച് നാല് വയസുകാരി. നാല് വയസുകാരിയായ സ്റ്റെല്ല മാര്‍ട്ടിനാണ് നീണ്ട നാളത്തെ ചികിത്സയ്ക്ക് ശേഷം വീട്ടിലേക്ക് മടങ്ങിയത്. കോവിഡ് ബാധിച്ച് കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ മരണപ്പെട്ട സ്വന്തം പിതാവില്‍ നിന്നാണ് കുട്ടിയ്ക്ക് കോവിഡ് പകര്‍ന്നതെന്നാണ് കരുതപ്പെടുന്നത്.

ആസ്മ രോഗി കൂടിയായിരുന്ന സ്റ്റെല്ലയ്ക്ക് കോവിഡ് ഗുരുതരമാകുകയായിരുന്നു. കോവിഡിനൊപ്പം ശ്വാസകോശത്തിലും അസുഖം ബാധിച്ച സ്റ്റെല്ല ഒരാഴ്ച്ച കോമയിലും കഴിഞ്ഞിരുന്നു. ആശുപത്രി വിട്ടു പോകുന്ന കുട്ടിക്ക് അവിടുത്തെ സ്റ്റാഫ് ഒരുക്കിയ വൈകാരികമായ യാത്ര അയപ്പിന്റെ വീഡിയോയും പുറത്ത് വന്നു.

” കോവിഡ്-19 മായി ദീര്‍ഘമായ അങ്കത്തിന് ശേഷം നാല് വയസുകാരിയായ സ്റ്റെല്ല മാര്‍ട്ടിന്‍ യുഎന്‍എം ഹോസ്പിറ്റല്‍ വിടുന്നു. കഴിഞ്ഞ ഏപ്രിലാണ് സ്റ്റെല്ല ആശുപത്രിയില്‍ വന്നത്. അവള്‍ അഞ്ചു മാസം കുട്ടികള്‍ക്കുള്ള ഐസിയുവിലും ഒക്ടോബര്‍ മുതല്‍ സിടിഎച്ച് അക്യൂട്ട് സര്‍വ്വീസിലുമാണ് ചെലവഴിച്ചത് ” – വീഡിയോയ്‌ക്കൊപ്പം ആശുപത്രി അധികൃതര്‍ കുറിച്ചു. സ്റ്റെല്ലയെ പരിചരിച്ച ആശുപത്രി ജീവനക്കാരെ പ്രശംസിച്ച അധികൃതര്‍ അവര്‍ക്ക് പ്രത്യേകം നന്ദിയും അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button