Latest NewsKeralaIndia

മതവികാരം വ്രണപ്പെടുത്തിയ കേസിൽ ഹൈക്കോടതിയെ ചോദ്യം ചെയ്ത് രഹന ഫാത്തിമ സുപ്രീം കോടതിയില്‍

ജാമ്യം റദ്ദാക്കാനുള്ള ഘടകങ്ങളുണ്ടെങ്കിലും ഒരവസരം കൂടി നല്‍കുകയാണെന്നും ഹര്‍ജി തീര്‍പ്പാക്കിയപ്പോള്‍ കോടതി പറഞ്ഞിരുന്നു.

ന്യൂഡല്‍ഹി: മതവികാരം വ്രണപ്പെടുത്തുന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്‌തെന്ന കേസില്‍ രഹന ഫാത്തിമയുടെ ഹര്‍ജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ഗോമാംസം ഉലര്‍ത്തുന്ന മലയാളം യുട്യൂബ് വീഡിയോയില്‍ ‘ഗോമാതാ’ എന്ന് പരാമര്‍ശം നടത്തിയതിനു ഐപിസി 153, 295 എ എന്നിവ പ്രകാരമാണ് പൊലീസ് നേരത്തെ കേസെടുത്തത്.

ശബരിമല വിഷയത്തോട് അനുബന്ധിച്ച്‌ ഫെയ്‌സ്‌ബുക്കില്‍ ഇട്ട പോസ്റ്റ് മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന പരാതിയിലായിരുന്നു നേരത്തെ രഹന ഫാത്തിമയെ അറസ്റ്റ് ചെയ്തത്. രഹനയുടെ യുട്യൂബ് ചാനലില്‍ ‘ഗോമാതാ’ ഫ്രൈ എന്ന പേരില്‍ ബീഫ് പാചകം ചെയ്യുന്ന വീഡിയോ പങ്കുവെച്ചിരുന്നു. മനപ്പൂര്‍വ്വം മത സ്‌പര്‍ദ്ധ ഉണ്ടാക്കാനാണ് ഇത്തരം പരാമര്‍ശമെന്നാണ് ഹെെക്കോടതി നേരത്തെ നിരീക്ഷിച്ചത്. വീഡിയോ മതവികാരം വ്രണപ്പെടുത്തിയെന്ന് ഹെെക്കോടതി നിരീക്ഷിച്ചിരുന്നു.

read also: നിയമ ഭേദഗതി വരുത്തി മുഖ്യമന്ത്രിയുടെ ഓഫിസിൽ അധികം ചേർത്ത 7 പേരിൽ പ്രഭ വർമ്മയും പി എം മനോജും

തുടര്‍ന്ന് രഹനയ്ക്ക് സാമൂഹ്യമാധ്യമങ്ങളില്‍ ഹെെക്കോടതി വിലക്ക് ഏര്‍പ്പെടുത്തി. ജസ്റ്റിസ് സുനില്‍ തോമസാണ് രഹനയ്ക്ക് സാമൂഹ്യമാധ്യമങ്ങളില്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. ജാമ്യം റദ്ദാക്കാനുള്ള ഘടകങ്ങളുണ്ടെങ്കിലും ഒരവസരം കൂടി നല്‍കുകയാണെന്നും ഹര്‍ജി തീര്‍പ്പാക്കിയപ്പോള്‍ കോടതി പറഞ്ഞിരുന്നു. ഇക്കാര്യങ്ങള്‍ ചോദ്യം ചെയ്തുകൊണ്ട് രഹന സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button