Latest NewsNews

രാജസ്ഥാനിൽ ബിജെപിയ്ക്ക് വൻ ജനാവലി; ഭരണംപിടിച്ചെടുത്തത് 37 നഗരസഭകളിൽ

50ലേറെ ഇടങ്ങളില്‍ ഭരണംപിടിക്കുമെന്ന് പറഞ്ഞെങ്കിലും കോണ്‍ഗ്രസിന് അതിന് സാധിച്ചില്ല.

ജയ്പുര്‍: രാജസ്ഥാനിലെ 90 നഗരസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് വൻ ജനാവലി. 48 ഇടങ്ങളില്‍ കോണ്‍ഗ്രസ് ഭരണം പിടിച്ചു എന്നാൽ 37 നഗരസഭകളില്‍ ഭരണം പിടിച്ചെടുത്ത് ബിജെപി . 19 നഗരസഭകളില്‍ ഒറ്റയ്ക്ക് അധികാരം പിടിച്ച കോണ്‍ഗ്രസ് സ്വതന്തരുടെ പിന്തുണയോടെയാണ് മറ്റിടങ്ങളില്‍ അധികാരത്തിലെത്തിയത്. ജയിച്ച 37 നഗരസഭകളില്‍ 24 ഇടങ്ങളിലും ബിജെപി ഒറ്റയ്ക്ക് അധികാരത്തിലെത്തി. അതേസമയം കഴിഞ്ഞ തവണ 90 നഗരസഭകളില്‍ 60 ഇടത്തും ബിജെപിയായിരുന്നു അധികാരത്തിലിരുന്നത്.

ആകെയുള്ള 3034 വാര്‍ഡുകളില്‍ 1197 ഇടത്ത് കോണ്‍ഗ്രസും 1141 വാര്‍ഡുകളില്‍ ബിജെപിയുമാണ് വിജയിച്ചിരുന്നത്. 633 ഇടങ്ങളില്‍ സ്വതന്ത്രരും ജയിച്ചു. എന്‍സിപിയും രാഷ്ട്രീയ ലോക്താന്ത്രിക് പാര്‍ട്ടിയും ഓരോ നഗരസഭകളുടെ തലപ്പത്തെത്തി. 20 ജില്ലകളിലായി 80 മുനിസിപ്പാലിറ്റികള്‍, 9 മുനിസിപ്പല്‍ കൗണ്‍സിലുകള്‍, ഒരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ എന്നിവിടങ്ങളിലേക്കാണ് ജനുവരി 28ന് രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് നടന്നത്.

Read Also: രാ​ജ്യ​ര​ഹ​സ്യ​ങ്ങ​ള്‍ വി​ദേ​ശ​ത്തേ​ക്ക് ചോ​ര്‍​ത്തി; മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ അറസ്റ്റില്‍

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 60 ഇടത്ത് അധ്യക്ഷപദവി നേടിയ ബി.ജെ.പി. ഇത്തവണ മുപ്പത്തിയേഴിലേക്ക് ഒതുങ്ങിയതായി കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഗോവിന്ദ് സിങ് ഡോടാസര പറഞ്ഞു. രണ്ട് സ്വതന്ത്രരുടെ പിന്തുണകൂടി ചേര്‍ത്താല്‍ കോണ്‍ഗ്രസിന് 50 നഗരസഭകളില്‍ സാരഥ്യം ലഭിച്ചതായും അദ്ദേഹം പറഞ്ഞു. ബി.ജെ.പി. മികച്ചവിജയം നേടിയതായി സംസ്ഥാന അധ്യക്ഷന്‍ സതീഷ് പുനിയയും അവകാശപ്പെട്ടു. 50ലേറെ ഇടങ്ങളില്‍ ഭരണംപിടിക്കുമെന്ന് പറഞ്ഞെങ്കിലും കോണ്‍ഗ്രസിന് അതിന് സാധിച്ചില്ല. ഗഹ്ലോത് സര്‍ക്കാരിനെ ജനം പാഠം പഠിപ്പിച്ചു. നിയമസഭാതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് അവര്‍ കൂടുതല്‍ വ്യക്തതയുള്ള മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button