ന്യൂഡൽഹി : ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ എപ്പോഴും ഇന്ത്യ മുൻനിരയിൽ തന്നെ ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തീവ്രവാദ വിമുക്തമായ ഒരു മേഖലയാണ് ഇന്ത്യയും അഫ്ഗാനിസ്ഥാനും ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അഫ്ഗാനിസ്ഥാൻ പ്രസിഡന്റ് അഷ്‌റഫ് ഖാനിയുമായുള്ള ചർച്ചയ്ക്കിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ കുടിവെള്ള സൗകര്യം ലഭ്യമാക്കുന്നതിനായി അണക്കെട്ട് പണിയുന്നതിനുള്ള കരാറിലും ഇരു രാജ്യങ്ങളും ഒപ്പുവച്ചു.
അഫ്ഗാനിസ്ഥാനില്‍ വര്‍ധിച്ചുവരുന്ന അക്രമങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച പ്രധാനമന്ത്രി മോദി രാജ്യത്ത് സമഗ്രമായ വെടിനിര്‍ത്തലിന് പിന്തുണ നല്‍കുന്നുണ്ടെന്നും പറഞ്ഞു. അഫ്ഗാനിസ്ഥാന്റെ ഐക്യം പ്രധാനമാണെന്നും ഏത് വെല്ലുവിളിയെയും നേരിടാന്‍ ഒരു ഐക്യ അഫ്ഗാനിസ്ഥാന് കഴിയുമെന്ന് തനിക്കുറപ്പുണ്ടെന്നും മോദി പറഞ്ഞു.
അതേസമയം ദക്ഷിണേഷ്യയുടെ അഭിവൃദ്ധിക്കും സ്ഥിരതയ്ക്കും പരമാധികാരവും ഏകീകൃതവുമായ ഒരു അഫ്ഗാനിസ്ഥാന്‍ അത്യാവശ്യമാണെന്ന് അഷ്റഫ് ഘാനി പറഞ്ഞു.അഫ്ഗാന്‍ ജനതയുടെ വലിയ ആഗ്രഹമാണ് സമാധാനം. പക്ഷേ, സമാധാനം അക്രമത്തെ അവസാനിപ്പിക്കുന്ന സമാധാനമായിരിക്കണം, മറ്റൊരു ദുരന്ത അധ്യായത്തിന്റെ ആമുഖമായി അത് മാറരുതെന്നും അഷ്റഫ് ഘാനി പറഞ്ഞു.
Post Your Comments