തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടിയുടെ പ്രസ് സെക്രട്ടറിയായിരുന്ന എനിക്ക് കിട്ടിയിരുന്നത് വെറും നാലക്ക ശമ്പളം, ദേശാഭിമാനിയില്‍ നിന്നുള്ള പ്രസ് സെക്രട്ടറിക്ക് ശമ്പള സ്കെയില്‍ 93000- 1,20,000 രൂപ , വൈറലായി കുറിപ്പ് .മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രസ് സെക്രട്ടറിയായിരുന്ന കാലത്ത് തനിക്ക് ലഭിച്ച ശമ്പളവും ഇപ്പോഴത്തെ പ്രസ് സെക്രട്ടറിയുടെ ശമ്പളവും താരതമ്യം ചെയ്താണ് പി.ടി. ചാക്കോയുടെ ഫെയ്സ്ബുക്ക് കുറിപ്പ് വൈറലായിരിക്കുന്നത്.
Read Also : പ്രധാനമന്ത്രിയുടെ കണ്ണുകളില്‍ കണ്ണുനീര് കണ്ടപ്പോള്‍ അദ്ദേഹത്തെ കാണണമെന്ന് എനിക്ക് തോന്നി
കുറിപ്പ് ഇങ്ങനെ….
മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി,/ പ്രസ് അഡൈ്വസര്‍ തുടങ്ങിയവരുടെ ശമ്പളവും പെന്‍ഷനുമൊക്കെയാണല്ലോ ഇപ്പോഴത്തെ സംസാരവിഷയം.
സര്‍ക്കാര്‍ ജോലിയില്‍ നിന്ന് ഡെപ്യൂട്ടേഷനില്‍ ചെല്ലുന്ന പ്രസ് സെക്രട്ടറിക്ക് ഏതു തസ്തികയില്‍ നിന്നാണോ ചെല്ലുന്നത് അതിനു തത്തുല്യമായിരിക്കും ശമ്പളം. 2004ല്‍ ഉമ്മന്‍ ചാണ്ടിയുടെ പ്രസ് സെക്രട്ടറിയായി പിആര്‍ഡിയില്‍ നിന്ന് ഡെപ്യുട്ടേഷനില്‍ എത്തിയ എനിക്ക് കിട്ടിയിരുന്നത് 7538 രൂപ.
ദേശാഭിമാനിയില്‍ നിന്ന് സ്പെഷല്‍ സെക്രട്ടറിമാരായി നിയമിതരായ ഇപ്പോഴത്തെ പ്രസ് സെക്രട്ടറി/ അഡൈ്വസര്‍മാരുടെ ശമ്പള സ്കെയില്‍ 93000- 1,20,000 രൂപ.
എ.കെ ആന്റണിയുടെ കാലത്ത് പിആര്‍ഡിയില്‍ നിന്ന് പ്രസ് സെക്രട്ടറിയായി നിയമിതനായ ശശികുമാര്‍ വര്‍മയ്ക്കും പേരന്റ് ഡിപ്പാര്‍ട്ട്മെന്റിലെ സ്കെയിലാണ് കിട്ടിയത്. കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ പിആര്‍ഡിയില്‍ നിന്നും സിപിഎം മുഖ്യമന്ത്രിമാര്‍ ദേശാഭിമാനിയില്‍ നിന്നുമാണ് ആളെ കണ്ടെത്തുന്നത്.
ദേശാഭിമാനിയില്‍നിന്നും വന്ന വി.എസ് അച്യുതാനന്ദന്റെ പ്രസ് സെക്രട്ടറിമാരായിരുന്ന കെ ബാലകൃഷ്ണന്, കെ.വി സുധാകരന് എന്നിവര്‍ക്ക് അഡീഷണല്‍ സെക്രട്ടറിയുടെ സ്കെയില്‍ ലഭിച്ചപ്പോള്‍ ഇപ്പോഴുള്ളവര്‍ക്ക് അതുക്കും മേലെയുള്ള സ്പെഷല്‍ സെക്രട്ടറിയുടെ സ്കെയില്‍ ലഭിച്ചു.
25 പേഴ്സണല്‍ സ്റ്റാഫ് എന്ന മുദ്രാവാക്യവുമായി അധികാരത്തില്‍ വന്നവര്‍ അത് 30 ആക്കി. പിന്നീട് 37 ആക്കി. അധികം വന്ന പ്രസ് അഡൈ്വസര്‍, പ്രസ് സെക്രട്ടറി, പൊളിറ്റിക്കല്‍ സെക്രട്ടറി അദ്ദേഹത്തിന്റെ 4 സ്റ്റാഫ് എന്നിവരെക്കൂടി പേഴ്സണല്‍ സ്റ്റാഫിന്റെ ഭാഗമാക്കിയാണ് ഇപ്പോള്‍ പേഴ്സണല്‍ സ്റ്റാഫ് റൂള്‍ ഭേദഗതി ചെയ്യാന്‍ മന്ത്രിസഭ തീരുമാനിച്ചത്. ഇവര്‍ക്ക് ശിഷ്ടകാലം സര്‍ക്കാര്‍ പെന്ഷന് കിട്ടും എന്നതാണ് ഗുണം. തിരിച്ചുചെന്നാല്‍ പാര്‍ട്ടി പത്രത്തില്‍ തുടരാം.
ദേശാഭിമാനിയില്‍ നിന്ന് പ്രസ് സെക്രട്ടറിയാകണം എന്നു ഗുണപാഠം
Post Your Comments