KeralaLatest NewsNews

സാക്ഷരതാ മിഷന്റെ ഭാഷാ പഠന കോഴ്സുകൾ

തിരുവനന്തപുരം: ശാസ്ത്രീയമായി മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകൾ അനായാസം കൈകാര്യം ചെയ്യാൻ പഠിപ്പിക്കുന്ന സാക്ഷരതാമിഷന്റെ ‘പച്ചമലയാളം’, ‘ഗുഡ് ഇംഗ്ലീഷ്’, ‘അച്ഛീ ഹിന്ദി’ എന്നീ നാല് മാസത്തെ സർട്ടിഫിക്കറ്റ് കോഴ്സുകൾക്ക് 28 വരെ രജിസ്റ്റർ ചെയ്യാവുന്നതാണ്. രജിസ്ട്രേഷൻ ഫീസ് 500 രൂപയും കോഴ്സ് ഫീസ് 2000 രൂപയുമാണ്. എട്ടാംക്ലാസ് പൂർത്തിയാക്കിയ 17 വയസുള്ളവർക്ക് കോഴ്സുകളിൽ ചേരാം. ഔപചാരിക തലത്തിൽ എട്ട് മുതൽ ഹയർ സെക്കൻഡറി വരെയുള്ള ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കും കോഴ്സിൽ ചേരാം. ഇവർക്ക് പ്രായപരിധി ബാധകമല്ല. സാക്ഷരതാമിഷന്റെ പത്താംതരം, ഹയർസെക്കൻഡറി തുല്യതാ കോഴ്സുകളിൽ പഠിക്കുന്നവർക്കും ഔപചാരിക തലത്തിൽ എട്ടാം ക്ലാസ് മുതൽ ഹയർസെക്കൻഡറി വരെ പഠിക്കുന്ന വിദ്യാർഥികൾക്കും രജിസ്ട്രേഷൻ ഫീസ്, കോഴ്സ് ഫീസ് ഇനങ്ങളിൽ 2000 രൂപ അടച്ചാൽ മതി.ഒരു സ്‌കൂളിലെ 20 പേർ സർട്ടിഫിക്കറ്റ് കോഴ്സിന് രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ ആ സ്‌കൂളിൽ സമ്പർക്കപഠനകേന്ദ്രം അനുവദിക്കുന്നതാണ്. അധ്യാപകർ, രക്ഷിതാക്കൾ, അനധ്യാപകർ എന്നിവർക്കും കോഴ്സിൽ രജിസ്റ്റർ ചെയ്യാം. ഞായറാഴ്ചകളിലും പൊതുഅവധി ദിവസങ്ങളിലും രാവിലെ 9.30 മുതൽ 3.30 വരെയാണ് ക്ലാസ്. നിലവിൽ സാക്ഷരതാമിഷന്റെ പത്താംതരം, ഹയർ സെക്കൻഡറി തുല്യതാ കോഴ്സുകളിൽ പഠിക്കുന്നവർക്ക് ശനിയാഴ്ച മാത്രമായിരിക്കും സമ്പർക്കപഠന ക്ലാസ്. അപേക്ഷയും രജിസ്ട്രേഷൻ ഫോമും www.literacymissionkerala.org യിൽ ലഭിക്കും. ഫോൺ: 0471- 2472253, 2472254.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button