Latest NewsKeralaNews

റാങ്ക് ലിസ്റ്റ് അടിസ്ഥാനത്തില്‍ ഐ ടി ഐ പ്രവേശനം

കൊല്ലം: കുളത്തൂപ്പുഴ കൂവക്കാട്ടില്‍ ഗവണ്‍മെന്റ് ഐ ടി ഐ യില്‍ ഫിറ്റര്‍(മെട്രിക്), പ്ലംബര്‍(നോണ്‍ മെട്രിക്) ട്രേഡുകളില്‍ അപേക്ഷിച്ചവര്‍ക്ക് റാങ്ക് ലിസ്റ്റ് അടിസ്ഥാനത്തില്‍ പ്രവേശനം നല്കുന്നതാണ്. ഫിറ്റര്‍ ട്രേഡില്‍ അര്‍ഹത നേടിയവര്‍ അഡ്മിഷന്‍ ഫീസ്, അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പുകള്‍, ടി സി, ആധാര്‍കാര്‍ഡ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ(അഞ്ചെണ്ണം) സഹിതം ഫെബ്രുവരി 10 ന് രാവിലെ 9.30 ന് ഇളമാട് ഗവണ്‍മെന്റ് ഐ ടി ഐ യില്‍ എത്തേണ്ടതുണ്ട്. പ്ലംബര്‍ ട്രേഡില്‍ പ്രവേശനത്തിന് ഉച്ചകഴിഞ്ഞ് 1.30 നും എത്തണം. വിശദ വിവരങ്ങള്‍ www.itielamadu.kerala.gov.in സൈറ്റിലും 0474-2671715 നമ്പരിലും ലഭിക്കും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button