ന്യൂഡൽഹി : ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളെ നിയന്ത്രിക്കാനുള്ള മാര്‍ഗരേഖ ഉടന്‍ പുറത്തിറക്കുമെന്ന് വാര്‍ത്താ വിതരണമന്ത്രി പ്രകാശ് ജാവദേക്കര്‍. ഒടിടി പ്ലാറ്റ്‌ഫോമുകളിലെ ഉള്ളടക്കങ്ങളുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്നാണ് മാര്‍ഗരേഖ തയ്യാറാക്കിയതെന്നും അദ്ദേഹം രാജ്യസഭയില്‍ പറഞ്ഞു.
വിവിധ ഓടിടി പ്ലാറ്റ്‌ഫോമുകളില്‍ പുറത്തിറങ്ങിയ സീരീസുകളുമായി ബന്ധപ്പെട്ട് പരാതികളുയര്‍ന്ന പശ്ചാത്തലത്തില്‍ ഇതു സംബന്ധിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. താണ്ഡവ് എന്ന വെബ്‌സീരീസുമായി ബന്ധപ്പെട്ട് ഭൂരിപക്ഷ മത വികാരം വ്രണപ്പെടുത്തിയെന്ന പരാതിയാണ് ഏറ്റവും അവസാനത്തേത്. ബിജെപി എംപി മഹേഷ് പൊഡ്ഡര്‍ എംപിയാണ് രാജ്യസഭയില്‍ ഈ വിഷയം ഉന്നയിച്ചത്.
Read Also : ‘മകൻ നേരിട്ടത് ക്രൂര പീഡനം’ : പത്തുവയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ യുവാവ് അറസ്റ്റില്‍
മതവിഭാഗങ്ങളെയും സ്ത്രീകളെയും വലിയതോതില്‍ ഇത്തരത്തിലുള്ള വെബ്‌സീരീസുകളില്‍ ആക്ഷേപിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇതിനുള്ള മറുപടിയിലാണ് മാര്‍ഗരേഖ ഉടന്‍ പുറത്തിറക്കുമെന്ന് പ്രകാശ് ജാവദേക്കര്‍ അറിയിച്ചത്.
Post Your Comments