തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ പ്രഖ്യാപിച്ച സൂചന പണിമുടക്ക് നാളെ. ഒരു വിഭാഗം സര്‍ക്കാര്‍ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും സംഘടനകളാണ് പണിമുടക്ക് പ്രഖ്യാപിച്ചത്.
Read Also : നീണ്ട ഇടവേളക്ക് ശേഷം തുറന്ന സംസ്ഥാനത്തെ തിയേറ്ററുകൾ വീണ്ടും അടച്ചുപൂട്ടുന്നു
അവശ്യ സര്‍വ്വീസ് നിയമമായ ഡയസ് നോണ്‍ പ്രഖ്യാപിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ സമരം നേരിടാനൊരുങ്ങുന്നത്. ഇതോടെ നാളെ സമരത്തിന്റെ ഭാഗമായി ജോലിക്ക് ഹാജരാകാതിരിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം ലഭിക്കില്ല. ശമ്പള പരിഷ്‌കരണത്തിലെ അപാകതകള്‍ക്ക് എതിരെ ഒരു വിഭാഗം അദ്ധ്യാപകരും സര്‍ക്കാര്‍ ജീവനക്കാരുമാണ് നാളെ സൂചനാ പണിമുടക്ക് നടത്തുന്നത്.
കഴിഞ്ഞ ആഴ്ചയാണ് പി മോഹന്‍ദാസ് അധ്യക്ഷനായ ശമ്പള പരിഷ്‌കരണ കമ്മീഷന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കുറഞ്ഞ ശമ്പളം 25000ആയി ഉയര്‍ത്തണമെന്ന് കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരുന്നു.
Post Your Comments