ന്യൂയോർക്ക്: ആഗോളതലത്തിൽ കൊറോണ വൈറസ് രോഗ ബാധിതരുടെ എണ്ണം പത്ത് കോടി അറുപത്തിയൊമ്പത് ലക്ഷം കടന്നിരിക്കുന്നു. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം മൂന്ന് ലക്ഷത്തിലധികം പേർക്കാണ് പുതുതായി കൊറോണ വൈറസ് രോഗം ബാധിച്ചിരിക്കുന്നത്. മരണസംഖ്യ 23.35 ലക്ഷമായി ഉയർന്നിരിക്കുന്നു. ഏഴ് കോടി എൺപത്തിയെട്ട് ലക്ഷം പേർ കൊറോണ വൈറസിൽ നിന്നും രോഗമുക്തി നേടി.
അമേരിക്ക, ഇന്ത്യ, ബ്രസീൽ എന്നീ രാജ്യങ്ങളാണ് രോഗബാധിതരുടെ എണ്ണത്തിൽ ആദ്യമൂന്ന് സ്ഥാനങ്ങളിലുള്ളത്. യുഎസിൽ രണ്ട് കോടി എഴുപത്തിയാറ് ലക്ഷം വൈറസ് ബാധിതരാണ് ഉള്ളത്. ലോകത്ത് ഏറ്റവും കൂടുതൽ പേർ കൊറോണ വൈറസ് രോഗം ബാധിച്ച് മരിച്ചിരിക്കുന്നത് അമേരിക്കയിലാണ്. 4.76 ലക്ഷം പേരാണ് മരിച്ചത്. 1.75 കോടി പേർ രോഗമുക്തി നേടി.
ഇന്ത്യയിൽ 1,08,47,790 പേർക്കാണ് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചത്. നിലവിൽ 1.41 ലക്ഷം പേർ മാത്രമാണ് ചികിത്സയിലുള്ളു. 1,05,46,905 പേർ രോഗമുക്തി നേടി. വൈറസ് ബാധ മൂലം മരണമടഞ്ഞവരുടെ എണ്ണം 1.55 ലക്ഷമായി ഉയർന്നു. ബ്രസീലിൽ തൊണ്ണൂറ്റിയഞ്ച് ലക്ഷം രോഗബാധിതരാണ് ഉള്ളത്. നിലവിൽ 8,68,264 പേരാണ് ചികിത്സയിലുള്ളത്. 2.32 ലക്ഷം പേർ മരിച്ചു.രോഗമുക്തി നേടിയവരുടെ എണ്ണം എൺപത്തിനാല് ലക്ഷമായി.
Post Your Comments